അദ്ദൗറത്തുൽ ഇൽമിയ്യ സമാപിച്ചു

ദോഹ: ഖത്തർ കേരള ഇസ്‌ലാഹി സെന്റർ (QKIC) ദഅ്‌വ വകുപ്പിന്റെ കീഴിൽ മാസാന്തരം സംഘടിപ്പിച്ചു വരുന്ന ‘അദ്ദൗറത്തുൽ ഇൽമിയ്യ’ കർമ്മശാസ്ത്ര പഠന ക്ലാസ് സമാപിച്ചു. ‘മറഞ്ഞ മയ്യിത്തിനു വേണ്ടിയുള്ള നമസ്‌കാരം’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ഇത്തവണ ദൗറ സംഘടിപ്പിച്ചത്. ഉമർ ഫൈസി ക്ലാസിന് നേതൃത്വം നൽകി.

തുടർന്ന് നടന്ന സമാപന ചടങ്ങിൽ, കഴിഞ്ഞ ദൗറയിൽ ഒന്നാം റാങ്ക് നേടിയ ഫസീല അബ്ദുൽ ജലീലിനുള്ള സമ്മാനം ഖത്തർ കേരള ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഫൈസൽ സലഫി കെ.ടി വിതരണം ചെയ്തു. ചടങ്ങിൽ ഫൈസൽ സലഫി ഏടത്തനാട്ടുകര സ്വാഗതവും സ്വലാഹുദ്ധീൻ സ്വലാഹി നന്ദിയും പറഞ്ഞു.