പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

ദോഹ: പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മിറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തിരഞ്ഞെടുത്തു. മുബാറക്ക്, ലിജോ കുന്നത്തൂർ, സബീർ ഷാജഹാൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ട്രഷററായി ആസിഫ് നാസറിനെയും അൻവർ, ഖാൻ കൊട്ടിയം, സുധീർ മയ്യനാട് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
അജാ ചിതറ, നജീം സലാഹുദീൻ, ഷിബു ഹംസ, അനീഫ്, ഫത്തഹുദീൻ, ഖദീജ, നിസാർ അഞ്ചൽ, നൗഷാദ് കുട്ടി, നിസാം കൊല്ലം, സന്തോഷ് കുമാർ എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരായും തിരഞ്ഞെടുത്തു. ജില്ലാ പ്രവർത്തക സംഗമത്തിൽവെച്ചാണ് പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. പ്രവാസി വെൽഫെയർ സംസ്ഥാന ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ സി തിരഞ്ഞെടുപ്പിനു നേതൃത്വം നൽകി. സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ, മൻസൂർ എച്ച്.എം, നജീം സലാഹുദീൻ എന്നിവർ സംസാരിച്ചു.