എട്ടാം ഖത്തര്‍ മലയാളി സമ്മേളന ലോഗോ പുറത്തിറക്കി

ദോഹ: ''കാത്തുവെക്കാം സൗഹൃദ തീരം'' എന്ന പ്രമേയത്തില്‍ നവംബര്‍ 2, 3 തിയ്യതികളില്‍ നടക്കുന്ന എട്ടാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ലോഗോ പുറത്തിറക്കി. ഐസിസിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സ്വാഗത സംഘം ഉപദേശക സമിതി ചെയര്മാന് എബ്രഹാം ജോസഫ്, ചെയര്മാന് ഷറഫ് പി ഹമീദ്, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, യൂണിറ്റി പ്രസിഡന്റ് അബ്ദുല്‍ കരീം കെ എന്നിവര്‍ ചേര്‍ന്ന് ലോഗോ പ്രകാശനം ചെയ്തു. 'കാത്തുവെക്കാം സൗഹൃദ തീരം' എന്ന സമ്മേളന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മനോഹര ലോഗോ.
നവംബറില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ തുടങ്ങിയതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ചെയര്മാന് ഷറഫ് പി ഹമീദ് അറിയിച്ചു. ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ സ്നേഹവും സാഹോദര്യവും സഹിഷ്ണുതയും വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച മുന്‍ സമ്മേളനങ്ങള്പോലെ, എട്ടാം മലയാളി സമ്മേളനവും മാനവികമൂല്യങ്ങള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഷൗക്കത്തലി ടി എ ജെ, കെ എം സി സി ട്രഷറര്‍ പി എസ് എം ഹുസൈന്, പബ്ലിസിറ്റി വിംഗ് ചെയര്മാന് സിയാദ് കോട്ടയം, സമീല്‍ അബ്ദുല്‍ വാഹിദ്, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് കെ എന്‍ സുലൈമാന്‍ മദനി, സെറീന അഹദ്, മിനി സിബി, നൂര്ജഹാന് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. ഖലീല്‍ എ പി, ഹൈദര്‍ ചുങ്കത്തറ, ആഷിഖ് അഹ്മദ്, ഷാജി ഫ്രാന്‍സിസ്, തന്‍സീം കുറ്റ്യാടി, അബ്ദുല്‍ അസീസ് എടച്ചേരി, സാം വിളനിലം, മുബാറക് അബ്ദുല്‍ അഹദ്, ഡോ.സാബു കെ സി, സിറാജുദ്ദീന് റാവുത്തര്‍, വര്‍ക്കി ബോബന്, നൗഷാദ് ടി കെ, സിദ്ദീഖ് സി ടി, ഇസ്ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി റഷീദലി വി പി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ കണ്‍വീനര്‍ ഷമീര്‍ വലിയവീട്ടില്‍ സ്വാഗതവും അലി ചാലിക്കര നന്ദിയും പറഞ്ഞു.
Content Highlights: logo release