യുഎംഎഐ നാല്പതാം വാര്‍ഷികാഘോഷം;ലോഗോ പ്രകാശനം ചെയ്തു

യുണൈറ്റഡ് മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ഇന്റര്‍നാഷണല്‍ നാല്പതാം വാര്‍ഷികാഘോഷ ലോഗോ പ്രകാശനം ചെയ്തു. യു എം എ ഐ ഗ്രാന്‍ഡ് മാസ്റ്റര്‍ സിഫു ഡോ.ആരിഫ് സി പി പാലാഴി, ടെക്നിക്കല്‍ ഡയറക്ടര്‍ ശിഹാന്‍ നൗഷാദ് കെ മണ്ണോളി എന്നിവരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് പാലാഴിയില്‍ വെച്ച് കേരള കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് ലോഗോ പ്രകാശനം ചെയ്തു.
ഡിസംബര്‍ അവസാന വാരം സമാപിക്കുന്ന നാല്പതാം വാര്ഷികഘോഷവുമായി ബന്ധപ്പെട്ട് ജിസിസി ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളില്‍ വത്യസ്തങ്ങളായ പരിപാടികളാണ് നടന്നു കൊണ്ടിരിക്കുന്നത്.
2025 ഡിസംബര്‍ വരെ നീണ്ടു നില്ക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമുള്‍പ്പെടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കും.
വിവിധ തരം ആയോധന കലകളുടെ ചാമ്പ്യന്‍ ഷിപ്പുകള്‍ക്ക് പുറമെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്, വടംവലി, ചെസ്സ് മത്സരം, പഞ്ച ഗുസ്തി മത്സരം, സ്കൂള്‍ തലങ്ങളില്‍ കലാ കായിക മത്സരങ്ങള്‍, കലാ സാംസ്കാരിക സദസ്സുകള്‍, ലഹരി ബോധവത്കരണ ക്ലാസുകള്‍, വിവിധ മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്കുള്ള സഹായ വിതരണങ്ങള്‍, ആരോഗ്യ സെമിനാറുകള്‍, തുടങ്ങിയവ സംഘടിപ്പിക്കും.
ലോഗോ പ്രകാശന ചടങ്ങില്‍ ഷബീര്‍ സി പി, നൈസാം വയനാട്, സുബൈദ സി പി, യൂനുസ് കരുവാരക്കുണ്ട്, ആയിഷ നസ്രിന്, വിന്നര്‍ ശരീഫ്, ഇനു മോള് തുടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: logo release