എക്സ്പാറ്റ്സ് സ്പോർട്ടീവ് കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് സ്വാഗത സംഘം രൂപീകരിച്ചു

ദോഹ: ഖത്തർ ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോർട്ടീവ് സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ വിജയത്തിനായി ആർ ചന്ദ്രമോഹൻ മുഖ്യ രക്ഷാധികാരിയും എക്സ്പാറ്റ്സ് സ്പോർടീവ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എ.ആർ ചെയർമാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. സുഹൈൽ ശാന്തപുരം, ഡോ. താജ് ആലുവ, സാദിഖ് ചെന്നാടൻ, റഷീദ് അഹമ്മദ്, അസീം എം.ടി എന്നിവരാണ്‌ വൈസ് ചെയർമാന്മാർ.

അഹമ്മദ് ഷാഫിയെ ജനറൽ കൺവീനറായും വിവിധ വകുപ്പുകളുടെ കൺവീനർമാരായി താസീൻ അമീൻ (വിഭവം), നിഹാസ് എറിയാട് (ടെക്നിക്കൽ) റഹീം വേങ്ങേരി (പബ്ലിക് റിലേഷൻ), ഷുഐബ് അബ്ദുറഹ്മാൻ (അഡ്മിൻ), ഷറഫുദ്ദീൻ വടക്കാങ്ങര (ഫസിലിറ്റി), റഷീദലി (ഗസ്റ്റ് മാനേജ്മെന്റ്), മജീദലി (ടീം പരേഡ്), അഹമ്മദ് അൻവർ (ട്രോഫി, മെഡൽ), സഞ്ജയ് ചെറിയാൻ (ഭക്ഷണം), അനീസ് മാള (സെറിമണീസ്), ലത കൃഷ്ണ (വനിതാ മത്സരം) സിദ്ദീഖ് വേങ്ങര (വളണ്ടിയർ) റബീഅ്‌ സമാൻ (മീഡിയ) ജസീം ലക്കി (പബ്ലിസിറ്റി) എന്നിവരെയും തെരഞ്ഞെടുത്തു. മുനീഷ് എസി, സജ്ന സാക്കി, ഫായിസ് ടി, ഹബീബ് വളാഞ്ചേരി, ഷാഫി മൂഴിക്കൽ, ഷുഐബ് മുഹമ്മദ്, ഷ്റഫുദ്ദീൻ എം.എസ്, ബാസിത് കല്ലായിൽ, സഹീർ കോട്ടയം, മുഹ്സിൻ പാലക്കാട്, സക്കീന അബ്ദുല്ല, ഷറീൻ വേങ്ങേരി, സന നസീം, നജ്‌ല നജീബ്, മഖ്ബൂൽ അഹമ്മദ്, താഹിർ, നിസ്താർ കളമശ്ശേരി, ഫഹദ് ഇ.കെ തുടങ്ങിയവരെ വിവിധ വകുപ്പുകളുടെ അസിസ്റ്റന്റ് കൺവീനർമാരായും തെരഞ്ഞെടുത്തു.

പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രമോഹൻ യോഗം ഉദ്ഘാടനം ചെയ്തു. എക്സ്പാറ്റ്സ് സ്പോർടീവ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ എ.ആർ, അഹമ്മദ് ഷാഫി, താസീൻ അമീൻ തുടങ്ങിയവർ സംസാരിച്ചു. ഫെബ്രുവരി ആറ് വെള്ളിയാഴ്ച ആസ്പയർ സോണിലെ വാം അപ്പ് ഫീൽഡിലാണ്‌ കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് മത്സരങ്ങൾ അരങ്ങേറുക. ഇന്ത്യയുടെയും ഖത്തറിന്റെയും സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന മാർച്ച് പാസ്റ്റും മീറ്റിനോടനുബന്ധിച്ച് നടക്കും. അന്താരാഷ്ട്രാ മാസ്റ്റേർസ് ടൂർണമെന്റുകളിലുൾപ്പടെ ഇന്ത്യക്കായി മത്സരിച്ച കായിക താരങ്ങളടക്കം വിവിധ ടീമുകൾക്കായി അണിനിരക്കും. ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പ്രമുഖർ സംബന്ധിക്കും.

Content Highlights: Qatar National Sports Day: Expats Sportive Announces Community Sports Meet Preparations