കള്‍ച്ചറല്‍ ഫോറം തൃശ്ശൂരിന് നവനേതൃത്വം

.
.

കള്‍ച്ചറല്‍ ഫോറം തൃശ്ശൂര്‍ ജില്ല പുതിയ പ്രവര്‍ത്തന കാലയലവിളേക്കുള്ള അബ്ദുല്‍ വാഹദിനെ പ്രസിഡന്റായും ഉമര്‍ കളത്തിങ്ങലിനെ ജനറല്‍ സെക്രട്ടറിയായും നസീം മേപ്പാട്ടിനെ ട്രഷററായും തിരഞ്ഞെടുത്തു. 

കജന്‍ ജോണ്‍സന്‍, ഷജീര്‍ എം.എ, നാദിയ സാഹിര്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജ്യോതിനാദ്, സിമി അക്ബര്‍, ഫഹദ് ഇ.കെ, സലീം എന്‍.പി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. സുബൈര്‍ സി.പി, കദീജാബി നൗഷാദ്, മര്‍സൂഖ്, ഷംസീര്‍ ഹസ്സന്‍, നിഷാദ് ഇബ്രാഹിം എന്നിവര്‍ വിവിധ വകുപ്പ് കണ്‍വീനര്‍മാരായും ഹരിദാസിനെ വളണ്ടിയര്‍ ക്യാപ്റ്റനായും തിരഞ്ഞെടുത്തു. നൗഷാദ് ഒളിയത്ത്, നിഹാസ് എറിയാട്, മന്‍സൂര്‍ പി.എം, ഷറിന്‍ മുഹമ്മദ്, അലി ഹസ്സന്‍, ഹാരിസ് കെ, മുഹമ്മദ് ഷാക്കിര്‍ എന്നിവരാണ് ജില്ലാക്കമ്മറ്റിയംഗങ്ങള്‍.

ജില്ലാ ജനറല്‍ കൗണ്‍സിലില്‍ വെച്ചാണ് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നത്. മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനസ് ജമാല്‍ തിരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. അബ്ദുല്‍ വാഹദ്, നിഹാസ് എറിയാട് തുടങ്ങിയവര്‍ സംസാരിച്ചു.

Content Highlights: cultural forum new members