കള്‍ച്ചറല്‍ ഫോറം ആലപ്പുഴ ജില്ലക്ക് നവനേതൃത്വം

പുതിയ പ്രവര്‍ത്തന കാലയലവിലേക്കുള്ള കള്‍ച്ചറല്‍ ഫോറം ആലപ്പുഴ ജില്ലാ പ്രസിഡന്റായി അന്‍സാര്‍ യൂസഫിനെ തിരഞ്ഞെടുത്തു. മുഹമ്മദ് ഷഫീഖാണ് ജനറല്‍ സെക്രട്ടറി. സഞ്ചയ് ചെറിയാന്, മുനീര്‍ പി.എച്ച്, മുഹമ്മദ് ഹാഷിം പി.ടി എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും അബ്ദുല്‍ ഖാദര്‍ ട്രഷററായും സലീം ഇസ്മായില്‍, നജീബ് ഹസന്, അഫ്സല് യൂസഫ്, സിയാദ് എം.എസ് എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഒമര്‍ നിസാം, അന്‍സാരി എന്നിവരാണ് മറ്റു ജില്ലാക്കമ്മിറ്റിയംഗങ്ങള്‍.
ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ വെച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് അനീസ് റഹ്മാന് മാള പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം റഷീദ് കൊല്ലം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Content Highlights: cultural forum