വേള്‍ഡ് കെ.എം.സി.സി: ഒമാനില്‍നിന്ന് രണ്ട് ഭാരവാഹികള്‍

മസ്‌കറ്റ്: വിവിധ രാജ്യങ്ങളിലെ കെ.എം.സി.സി. കമ്മിറ്റികളുടെ കൂട്ടായ്മയായി വേള്‍ഡ് കെ.എം.സി.സി നിലവില്‍ വന്നപ്പോള്‍ ഒമാനില്‍നിന്ന് രണ്ട് ഭാരവാഹികള്‍. മസ്‌കറ്റ് കെ.എം.സി.സി. കേന്ദ്രകമ്മറ്റി മുന്‍ പ്രസിഡന്റായിരുന്ന സി.കെ.വി. യൂസഫാണ് വേള്‍ഡ് കെ.എം.സി.സിയുടെ പ്രഥമ കമ്മിറ്റിയില്‍ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. നിലവില്‍ സംസ്ഥാന മുസ്ലിംലീഗ് പ്രവര്‍ത്തക സമിതി അംഗമാണ് സി.കെ.വി. യൂസഫ്. 45 വര്‍ഷമായി ഒമാനില്‍ പ്രവാസ ജീവിതം നയിക്കുന്ന സി.കെ.വി. യൂസഫ് പൊതുപ്രവര്‍ത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുകയും മസ്‌കറ്റ് കെ.എം.സി.സിയില്‍ നിരവധി സ്ഥാനങ്ങള്‍ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ വടകര കോട്ടക്കല്‍ സ്വദേശിയാണ് അദ്ദേഹം.
സലാല കെ.എം.സി.സിയുടെ ജനറല്‍ സെക്രട്ടറി ഷബീര്‍ കാലടിയാണ് ഒമാനില്‍ നിന്നുള്ള മറ്റൊരു ഭാരവാഹി. സെക്രട്ടറി ആയാണ് ഷബീര്‍ കാലടി തിരഞ്ഞെടുക്കപ്പെട്ടത്. സലാലയിലെ പൊതുസേവന പ്രവര്‍ത്തന രംഗത്ത് സജീവ സാനിധ്യമായ അദ്ദേഹത്തിന് ഐ.ഒ.സി. സലാല ഏര്‍പ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരിലുള്ള ഈ വര്‍ഷത്തെ സ്‌നേഹ സേവന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലപ്പുറം കോട്ടക്കല്‍ സ്വദേശിയാണ്. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേര്‍ന്ന കെ.എം.സി.സി. ഗ്ലോബല്‍ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവില്‍ വന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍
കെ.പി. മുഹമ്മദ് കുട്ടി- സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂര്‍ റഹ്‌മാന്‍- യു.എ.ഇ. (ജനറല്‍ സെക്രട്ടറി), യു.എ. നസീര്‍- യു.എസ്.എ. (ട്രഷറര്‍), അബ്ദുല്ല ഫാറൂഖി- യു.എ.ഇ, എസ്.എ.എം. ബഷീര്‍- ഖത്തര്‍, സി.കെ.വി. യൂസുഫ് -മസ്‌ക്കറ്റ്, കുഞ്ഞമ്മദ് പേരാമ്പ്ര- കുവൈത്ത്, സി.വി.എം. വാണിമേല്‍ -യു.എ.ഇ. എന്നിവര്‍ വൈസ് പ്രസിഡന്റുമാരും ഖാദര്‍ ചെങ്കള- സൗദി, അബ്ദുന്നാസര്‍ നാച്ചി- ഖത്തര്‍, അസൈനാര്‍-ബഹ്റൈന്‍, ഡോ. മുഹമ്മദലി- ജര്‍മ്മനി, ഷബീര്‍ കാലടി-സലാല എന്നിവര്‍ സെക്രട്ടറിമാരുമാണ്.
വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍ക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതിയെയും തിരഞ്ഞെടുത്തു. അബ്ദുല്‍ ലത്തീഫ് (ഉസ്ബക്കിസ്ഥാന്‍), അസൈനാര്‍ കുന്നുമ്മല്‍, സഫീര്‍ നമ്പിക്കണ്ടി (ബ്രിട്ടന്‍), ഫൈസല്‍ സിഡ്നി, ഷഹനാസ് ബിന്‍ ഇബ്രാഹിം, മുജീബ് റഹ്‌മാന്‍ (ഓസ്ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാന്‍), ശഹീദ് ശരീഫ് (സ്പെയിന്‍), മന്‍സൂര്‍ തയ്യിലക്കടവ്, മുഹമ്മദ് മുഹ്സിന്‍ എം.പി. (ഇന്തോനേഷ്യ), നാസര്‍ പെരിങ്ങത്തൂര്‍, റഷീദ് കല്‍പറ്റ (സലാല), നാസര്‍ കെ.പി, അബ്ദുല്‍ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാന്‍, മുഹമ്മദ് അബ്ദുറഹ്‌മാന്‍ (തായ്ലന്‍ഡ്), അബ്ദുല്‍ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യു.എസ്.എ) എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍.
Content Highlights: World KMCC Committee Formed: 2 from Oman in Leadership