ഒമാനില്‍ നിന്നുള്ള വിവിധ ഹജ്ജ് സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി

മസ്‌കറ്റ്: ഒമാനില്‍ നിന്ന് ഹജ്ജിന് പുറപ്പെട്ട മലയാളി ഹജ്ജ് സംഘം ഉള്‍പ്പെടെയുള്ള വിവിധ സംഘങ്ങള്‍ തിരിച്ചെത്തി തുടങ്ങി. ഞായറാഴ്ച ഉച്ചക്ക് 11 മണിക്ക് ജിദ്ദയില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍ വിമാനത്തിലാണ് മലയാളികളുടെ സംഘം തിരിച്ചെത്തിയത്. ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മസ്‌കറ്റ് സുന്നി സെന്ററാണ് ഹജ്ജ് യാത്ര സംഘടിപ്പിച്ചത്.
ഒമാന്‍ ഔഖാഫ് മന്ത്രാലയം അംഗീകാരം നല്‍കിയ ഹജ്ജ് അമീറായ ശൈഖ് അബ്ദുറഹ്മാന്‍ മൗലവിയാണ് സംഘത്തെ നയിച്ചത്. ഈ വര്‍ഷം ഒമാനില്‍നിന്ന 500 വിദേശികള്‍ക്കാണ് ഹജ്ജ് യാത്രക്ക് അവസരം അനുവദിച്ചത്. ഇതില്‍ 250 പേര്‍ അറബ് വംശജരാണ്. ബാക്കി വരുന്ന 250 പേരിലാണ് മറ്റ് രാജ്യങ്ങളിലെ വിദേശികള്‍ ഉള്‍പ്പെടുന്നത്. ഇതില്‍പ്പെട്ട 60 മലയാളികളുമായാണ് സുന്നി സെന്റര്‍ ഹജ്ജ് യാത്ര സംഘടിപ്പിച്ചത്.
Content Highlights: Various Hajj groups from Oman started returning