ഒമാനിലെ ഗുരു ധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ 172 മത് ശ്രീനാരായണഗുരു ജയന്തിയും, ഓണാഘോഷവും സംഘടിപ്പിച്ചു

മസ്കറ്റ് : ഒമാനിലെ ഗുരു ധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ 172 മത് ശ്രീനാരായണഗുരു ജയന്തിയും, ഓണാഘോഷവും സംഘടിപ്പിച്ചു. വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ ആയിരുന്നു ആഘോഷം. മന്ത്രി ഓ ജെ ജെനീഷ് മുഖ്യ അതിഥിയായി പങ്കെടുത്തു.
ഒമാനിലെ ഇന്ത്യൻ അംബാസ്സഡർ പ്രശാന്ത് പിസെ ഭദ്രദീപം കൊളുത്തി ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ കേരളത്തിന്റെ കായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വക്കറ്റ്. ഓ.ജെ ജനീഷ്
മുഖ്യപ്രഭാഷണം നടത്തി. മാവേലി മന്നന്റെ എഴുന്നള്ളത്ത്, നാടൻ കലാരൂപങ്ങളും, താലപ്പൊലിയും, പുലികളിയും, ചെണ്ടമേളവും, ഉൾപ്പെടെ വൻ ഘോഷയാത്രയോടെയാണ് ഇന്ത്യൻ അംബാസ്സഡർ. പ്രശാന്ത് പിസെയും, മന്ത്രി അഡ്വക്കറ്റ്. ഓ.ജെ ജനീഷിനും ഗുരുധർമ്മ പ്രചരണ സഭ ഭാരവാഹികൾ സ്വീകരണം ഒരുക്കിയത്. ഗുരുധർമ്മ പ്രചരണ സഭയുടെ പ്രസിഡൻറ് അഡ്വക്കേറ്റ് എം. കെ. പ്രസാദിന്റെ അധ്യക്ഷതയിൽ ആയിരുന്നു ചടങ്ങുകൾ. നാടൻ കലാപരിപാടികളും, തിരുവാതിര, ക്ലാസ്സിക്കൽ ഡാൻസ്, വേസ്റ്റേൺ ഡാൻസ്, ശ്രീനാരായണ ഗുരുവിന്റെ കൃതികൾ ആയ ദൈവദശകത്തിന്റെ ക്ലാസിക്കൽ ഡാൻസും ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
" മദ്യം വിഷമാണ്, അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് " എന്ന ഗുരുദേവ സന്ദേശത്തെ ആസ്‌പദമാക്കിഅനിൽ കടയ്ക്കാവൂർ സംവിധാനം ചെയ്ത, 25 ഓളം കലാകാരന്മാർ, കലാകാരികൾ അണിനിരന്ന, ഒരു മണിക്കൂർ നീണ്ട ഡോക്യൂമെന്ററി ഡ്രാമയും വേദിയിൽ അരങ്ങേറി. അഡ്വക്കേറ്റ്.എം. കെ. റോയ് , സിജുമോൻ സുകുമാരൻ,ബിജു സഹദേവൻ,സുരേഷ് തെറമ്പിലിൽ,ദിലീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: Guru Dharma Prachrana Sabha organized the 172nd Sree Narayana Guru Jayanthi and Onam in Muscat., Indian Ambassador to Oman Prashant Pise inaugurated the event by lighting the traditional lamp., Kerala Sports and Youth Affairs Minister Adv. O.J. Jeneesh delivered the keynote address., Cultural events included traditional folk arts, Thiruvathira, classical dances, and a documentary drama based on Guru's teachings.