എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയ: പുതിയ കമ്മറ്റി നിലവിൽ വന്നു

മസ്കറ്റ് : എസ്.കെ.എസ്.എസ്.എഫ് ഗാല ഏരിയയുടെ പുതിയ വർഷത്തേക്കുള്ള കമ്മറ്റി നിലവിൽ വന്നു. ഗാല കെഎംസിസി സെന്ററിൽ അബ്ദുൽ ഗഫൂർ ഹുദവിയുടെ നേത്രത്വത്തിൽ നടന്ന യോഗത്തിൽ ആണ് പുതിയ കമ്മറ്റിക്കു രൂപം നൽകിയത്. 

ഉപദേശക സമതി ചെയർമാന് മജീദ് , വൈസ് ചെയര്മാന് മുഹമ്മദ് , അബ്ദുല്ല കുറ്റിയാടി, ഫവാസ് കാസറഗോഡ് എന്നിവരെയും തെരെഞ്ഞെടുത്തു.

ബഷീർ കൈപ്പമംഗലം ആണ് പുതിയ പ്രസിഡന്റ്. വർക്കിംഗ് പ്രസിഡണ്ട് ആയി ഗഫൂർ കാസർകോട്, വൈസ് പ്രസിഡന്റ് ഷബീബ് യമാനി, ജസീൽ എന്നിവരെയും തെരെഞ്ഞെടുത്തു. എ പി സിദ്ദീഖ് ആണ് സെക്രട്ടറി. വർക്കിങ് സെക്രട്ടറി അൻവർ നിലമ്പൂർ, ജോയിൻ സെക്രട്ടറി ഷിബിൽ, ഹനീഫ, ട്രഷറർ അഫ്സൽ കുറ്റിപ്പുറം എന്നിങ്ങനെയാണ് പുതിയ ഭാരവാഹികൾ. 

എക്സിക്യൂട്ടീവ് മെമ്പർമാരായി കരീം സാസ്, ഇസ്മായിൽ, മഹ്‌റൂഫ്, ബഷീർ, അലി, അക്ബർ , റമീസ്, നൗഫൽ, റസാഖ്, ശംസുദ്ധീൻ, അബ്ദുൽഫസൽ, മുഹമ്മദ് റിയാസ്, മുഹമ്മദ്, മുഹമ്മദ് ആഷ്മീർ, മുഹമ്മദ് റാഫി, ഷജീർ തുടങ്ങി 29 അംഗ കമ്മറ്റിയെ യോഗം ഐക്യകണ്ഠമായി തെരഞ്ഞെടുത്തു. 

അബ്ദുൽ ഗഫൂർ ഹുദവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ബഷീർ കൈപ്പമംഗലം അധ്യക്ഷത വഹിച്ചു, എ പി സിദ്ധിഖ് സ്വാഗതം പറഞ്ഞു അബ്ദുൽ ഗഫൂർ ഹുദവി യോഗം ഉൽഘടനം ചെയ്തു, രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമെന്ന് യോഗം പിരിഞ്ഞത്.