ആര്‍.എം.എ കിച്ചന്‍ മാസ്റ്റേഴ്സ് 2025 പോസ്റ്റര്‍ പ്രകാശനം നടത്തി

മസ്‌കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്‍ വനിതകള്‍ക്കായി സംഘടിപ്പിക്കുന്ന 'ആര്‍.എം.എ കിച്ചന്‍ മാസ്റ്റേഴ്സ് 2025' ഫുഡ് മത്സരത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. 

ചടങ്ങിന് പ്രസിഡന്റ് ഫൈസല്‍ ആലുവ അധ്യക്ഷത വഹിച്ചു. പോസ്റ്റര്‍ പ്രകാശനം ആര്‍എംഎ വനിത അംഗങ്ങള്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സന്തോഷ് കെ.ആര്‍. നന്ദി രേഖപ്പെടുത്തി.

മത്സരത്തില്‍ മികച്ച 10 പേരെ വിജയികളായി തെരഞ്ഞെടുത്ത് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും. നവംബര്‍ 28-ന് വൈകിട്ട് 2 മുതല്‍ 6 വരെ റൂവിയിലെ ഗോള്‍ഡന്‍ ട്യൂലിപ്പ് ഹോട്ടലില്‍ മത്സരം നടക്കും. നീതു ജിതിന്‍, ബിന്‍സി സിജോ, എബി, ഷാജഹാന്‍, സുജിത് സുഗുണന്‍, സച്ചിന്‍, ഷൈജു, ആഷിഖ്, ഷാംജി, വിനോദ്, സുഹൈല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. 

Content Highlights: RMA Muscat unveils poster for `Kitchen Masters 2025` food competition for women. Exciting prizes await! Learn more & participate.