ഒമാന്‍ മുന്‍നയതന്ത്രജ്ഞന്‍ കൊല്ലപ്പെട്ട സംഭവം; 2 പേരെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യന്‍ പോലീസ്

മസ്‌കറ്റ്: ഒമാന്‍ മുന്‍നയതന്ത്രജ്ഞന്‍ ഹൂദ് അല്‍ അലവി കൈറോയില്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യന്‍ പോലീസ് അധികൃതര്‍ അറിയിച്ചു. കൈറോയിലെ അപ്പാര്‍ട്‌മെന്റില്‍ ഞായറാഴ്ചയാണ് ഹൂദ് അല്‍ അലവിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
മുമ്പ് ഇദ്ദേഹത്തിന്റെ ഡ്രൈവറായി ജോലിചെയ്തിരുന്ന വ്യക്തിയെയും ക്ലീനിങ് ജോലി ചെയ്തിരുന്ന സ്ത്രീയെയുമാണ് അറസ്റ്റ് ചെയ്തത്. മോഷണത്തിനിടെ കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതികള്‍ പബ്ലിക് പ്രോസിക്യൂഷനോട് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.
മോഷ്ടിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും പ്രതികളില്‍ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
Content Highlights: Omani diplomat Hood bin Saif Al Alawi Cairo Egyptian police arrest 2