ഒമാനില്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മസ്‌കറ്റ്: ഒമാന്റെ മിക്ക ഭാഗങ്ങളെയും ഇന്ന് മുതല്‍ വടക്കുപടിഞ്ഞാറന്‍ കാറ്റ് ബാധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഫെബ്രുവരി 9 ന് വൈകീട്ട് മുതല്‍ ഫെബ്രുവരി 10 വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് സജീവമാകുമെന്നാണ് മുന്നറിയിപ്പ്. മുസന്ദം ഗവര്‍ണറേറ്റിന്റെയും ഒമാന്‍ കടലിന്റെയും തീരങ്ങളില്‍ തിരമാല ഉയരാന്‍ കാറ്റ് കാരണമാകും. തിരമാലകള്‍ പരമാവധി 2.5 മീറ്റര്‍ വരെ ഉയരാമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിയും മണ്ണും ഉയരാനുള്ള സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ച കുറഞ്ഞേക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Content Highlights: Oman Weather Alert: Strong Northwest Winds