സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അധികാരമേറ്റ അഞ്ചാം വാര്‍ഷികത്തിന്റെ ലോഗോ പുറത്തിറക്കി

മസ്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അധികാരമേറ്റ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ലോഗോ പുറത്തിറക്കി. ജനുവരി 11-നാണ് സുല്‍ത്താന്‍ അധികാരമേറ്റതിന്റെ അഞ്ചാം വാര്‍ഷികം നടക്കുന്നത്.
നവീകരിച്ച നവോത്ഥാനം' എന്ന മുദ്രാവാക്യത്തിലാണ് വാര്‍ഷികാഘോഷം. ദേശീയ ആഘോഷങ്ങള്‍ക്കായുള്ള സെക്രട്ടേറിയറ്റ് ജനറല്‍ ആണ് ലോഗോ പുറത്തിറക്കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സുല്‍ത്താന്റെ നേതൃത്വത്തിനു കീഴില്‍ രാജ്യത്തുണ്ടായ സാമൂഹിക വികസനം, യുവാക്കളുടെ ശാക്തീകരണം, സാമ്പത്തിക വളര്‍ച്ച, അധികാര വികേന്ദ്രീകരണം, ഭരണം എന്നീ പുരോഗതിയുടെ അടിസ്ഥാന സ്തംഭങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ.
Content Highlights: Oman Sultans 5th Anniversary Logo Unveiled