സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർക്ക് മസ്കറ്റിൽ സ്വീകരണം

കൊയ്യോട് ഉമർ മുസ്ലിയാർക്ക് മസ്കറ്റിൽ എസ്.ഐ.സിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണത്തിന്റെ പ്രചാരണ ജാഥാ ക്യാപ്റ്റനും എസ്.ഐ.സി ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ശുക്കൂർ ഹാജിക്ക് പതാക കൈമാറുന്നു
കൊയ്യോട് ഉമർ മുസ്ലിയാർക്ക് മസ്കറ്റിൽ എസ്.ഐ.സിയുടെ നേതൃത്വത്തിൽ നൽകുന്ന സ്വീകരണത്തിന്റെ പ്രചാരണ ജാഥാ ക്യാപ്റ്റനും എസ്.ഐ.സി ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ശുക്കൂർ ഹാജിക്ക് പതാക കൈമാറുന്നു

മസ്കറ്റ് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്ലിയാർക്ക് എസ്.ഐ.സി ഒമാൻ, മസ്കറ്റ് റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മസ്കറ്റിൽ സ്വീകരണം നൽകും. നവംബർ 13 വെള്ളിയാഴ്ച രാത്രി 7 മണിക്ക് അൽ ഖുവൈർ വിദ്യാഭ്യാസ മന്ത്രാലയം ഓഡിറ്റോറിയത്തിൽ 'ആദരവോടെ ഒമാൻ' എന്ന പേരിലാണ് സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയുടെ പ്രചാരണാർഥം നവംബർ 6, 7 തീയതികളിൽ സംഘടിപ്പിക്കുന്ന വാഹന പ്രചാരണ ജാഥകളുടെ ഉദ്ഘാടന സംഗമം നവംബർ 2ന് മസ്കറ്റ് സുന്നി സെന്റർ ഓഫീസിൽ നടന്നു. മുഹമ്മദ് അലി ഫൈസി നടമ്മൽപൊയിൽ സംഗമം ഉദ്ഘാടനം ചെയ്തു. സുന്നി സെന്റർ - എസ്.ഐ.സി പ്രസിഡന്റ് അൻവർ ഹാജി അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റനും എസ്.ഐ.സി ജനറൽ സെക്രട്ടറിയുമായ അബ്ദുൽ ശുക്കൂർ ഹാജി വിഷയാവതരണം നടത്തി.

മസ്കറ്റ് സുന്നി സെന്റർ വൈസ് പ്രസിഡന്റ് അനസ് ഇസ്മായിൽ കുഞ്ഞ് ഹാജി, എസ്.ഐ.സി നാഷനൽ കോർഡിനേറ്റർ സൈദ് അലി ദാരിമി, എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷനൽ പ്രസിഡന്റ് സക്കീർ ഫൈസി, സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി, മസ്കറ്റ് സുന്നി സെന്റർ–എസ്.ഐ.സി നേതാക്കളായ ജലീൽ ഹാജി, നിളാമുദ്ദീൻ ഹാജി, മുഹമ്മദ് ബത്താലി, സകരിയ ഹാജി, സുബൈർ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു. മസ്കറ്റ് സുന്നി സെന്റർ സെക്രട്ടറി ഷബീർ അന്നാര സ്വാഗതവും സെക്രട്ടറി ഷബീർ ജലാൽ നന്ദിയും പറഞ്ഞു.

പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി നവംബർ 6, 7 തീയതികളിൽ ശർഖിയ, ബാത്തിന, ആസിമ എന്നീ മൂന്ന് മേഖലകളിലായി വാഹന പ്രചാരണ ജാഥകൾ നടക്കും. ഓരോ മേഖലയിലും പ്രത്യേകം നിശ്ചയിച്ച ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റന്മാർ, കോർഡിനേറ്റർമാർ, ഡയറക്ടർമാർ, ജാഥാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ജാഥകൾ സംഘടിപ്പിക്കുന്നത്.

നവംബർ 6ന് ഫഞ്ചയിൽനിന്ന് ആരംഭിക്കുന്ന ശർഖിയ മേഖലാ ജാഥ ഇസ്കി, നിസ്‌വ, ബഹ്‌ല, ആദം, സിനാവ് വഴി സമദ് ഷാനിൽ സമാപിക്കും. നവംബർ 7 ന് സമദ് ഷാനിൽനിന്ന് പുനരാരംഭിക്കുന്ന ജാഥ ഇബ്ര, ബിദിയ, ബൂആലി വഴി സൂറിൽ സമാപിക്കും.

എസ്.ഐ.സി പ്രസിഡന്റ് അൻവർ ഹാജിയാണ് ജാഥാ ക്യാപ്റ്റൻ. മുഹമ്മദ് അലി ഫൈസി റൂവി, ഇമ്പിച്ചാലി മുസ്‌ലിയാർ സമദ്ഷാൻ, റഷീദ് ഹാജി നിസ്‌വ, കെ.എൻ.എസ് മൗലവി എന്നിവർ വൈസ് ക്യാപ്റ്റന്മാരാണ്. ശിഹാബ് സൂർ കോർഡിനേറ്ററും ഷംസു ബിദിയ അസിസ്റ്റന്റ് കോർഡിനേറ്ററുമാണ്. മുസ്തഫ നിസാമിയാണ് ഡയറക്ടർ.

ജാഥാംഗങ്ങൾ: നാഷിബ് ഇബ്ര, അനസ് മുസ്‌ലിയാർ നിസ്വ, അഷ്റഫ് ബാഖവി നിസ്വ, അബൂബക്കർ ഫൈസി ബഹ്‌ല, ശംസുദ്ദീൻ ബാഖവി ഇബ്ര, റിയാസ് ബിദിയ, ഹാഫിസ് അബൂബക്കർ സിദ്ദീഖ്, ഫൈസൽ ഫൈസി സൂർ.

നവംബർ 6 ന് ബുറൈമിയിൽനിന്ന് ആരംഭിക്കുന്ന ബാത്തിന മേഖലാ ജാഥ ഷിനാസ്, ഫലജ്, കഷ്ബ വഴി സോഹാറിലെത്തും. നവംബർ 7ന് സോഹാറിൽനിന്ന് പുനരാരംഭിക്കുന്ന ജാഥ സഹം, ഖാബൂറ, ബിദായ, ഖദ്റ, തർമദ്, മുസന്ന വഴി ബർക്കയിൽ സമാപിക്കും.

എസ്.ഐ.സി ജനറൽ സെക്രട്ടറി അബ്ദുൽ ശുക്കൂർ ഹാജിയാണ് ജാഥാ ക്യാപ്റ്റൻ. ബാവ ഹാജി സോഹാർ (എസ്.ഐ.സി ചെയർമാൻ), സയ്യിദ് ശംസുദ്ദീൻ തങ്ങൾ സോഹാർ, അബ്ദുസ്സലാം ഹാജി ബറക എന്നിവർ വൈസ് ക്യാപ്റ്റന്മാരാണ്. അഹമ്മദ് ഷെരീഫ് അൽ ഹെയിൽ കോർഡിനേറ്ററും റിയാസ് മലപ്പുറം, സഈദ് അലി ദാരിമി എന്നിവർ അസിസ്റ്റന്റ് കോർഡിനേറ്റർമാരുമാണ്. അനസ് ഇസ്മായിൽ കുഞ്ഞ് ഹാജി ഡയറക്ടറും ഷുഹൈബ് പാപ്പിനിശ്ശേരി അസിസ്റ്റന്റ് ഡയറക്ടറുമാണ്.

ജാഥാംഗങ്ങൾ: സിദ്ദീഖ് ബറക, ഫാറൂഖ് ബറക, ലത്തീഫ് ജീനാനി, അൻസാർ ബിദായ.

നവംബർ 6ന് മത്രയിൽനിന്ന് ആരംഭിക്കുന്ന ആസിമ മേഖലാ ജാഥ അൽ ഖുവൈർ, അമറാത്ത്, ഗാല, അസൈബ, റുസൈൽ വഴി സീബിലെത്തും. നവംബർ 7ന് അൽ ഹൈലിൽനിന്ന് പുനരാരംഭിക്കുന്ന ജാഥ മബേല, റുസ്താഖ്, ഇബ്രി, നഖൽ വഴി ബർക്കയിൽ സമാപിക്കും.

യൂസഫ് മുസ്ലിയാരാണ് ജാഥാ ക്യാപ്റ്റൻ. ശൈഖ് അബ്ദുറഹ്മാൻ മുസ്ലിയാർ, ജലീൽ ഹാജി ബോഷർ എന്നിവർ വൈസ് ക്യാപ്റ്റന്മാരാണ്. സക്കറിയ ഹാജി ഡയറക്ടറും സലീം കോർണിഷ്, ഷബീർ അന്നാര എന്നിവർ അസിസ്റ്റന്റ് ഡയറക്ടർമാരുമാണ്. സക്കീർ ഫൈസി കോർഡിനേറ്ററും സുബൈർ ഫൈസി, മോയിൻ ഫൈസി എന്നിവർ അസിസ്റ്റന്റ് കോർഡിനേറ്റർമാരുമാണ്.

ജാഥാംഗങ്ങൾ: മുഹമ്മദ് ബയാനി, അബ്ദുല്ല യമാനി, അബ്ദുസ്സലാം അസ്ലമി, ഉമർ വാഫി, ഹമീദ് ഹാജി, ശബീബ് ഹാജി.

നവംബർ 13ന് നടക്കുന്ന സ്വീകരണ പരിപാടിയുടെ പ്രചാരണാർഥം ഒമാനിലെ വിവിധ പ്രദേശങ്ങളിൽ വാഹന പ്രചാരണ ജാഥകൾ ഉൾപ്പെടെ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.