ഒമാനിൽ അപകടങ്ങളിൽപ്പെടുന്നവരുടെ ചിത്രങ്ങൾ പകർത്തരുതെന്ന് പബ്ലിക് പ്രോസിക്യൂഷൻ

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മസ്കറ്റ്: ഒമാനിൽ അപകടങ്ങളിൽപെടുന്നവരുടെയോ ദുരന്തബാധിതരുടെയോ ദൃശ്യങ്ങൾ അവരുടെയോ നിയമപരമായ പ്രതിനിധികളുടെയോ അനുമതിയില്ലാതെ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രൊസിക്യൂഷന്റെ മുന്നറിയിപ്പ്. പരിക്കേറ്റവരുടെയോ മരിച്ചവരുടെയോ ചിത്രങ്ങളോ വീഡിയോകളോ ചിത്രീകരിക്കുന്നതും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നതും മൂന്ന് വർഷം വരെ തടവും 5,000 ഒമാനി റിയാൽ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്ന് അധികൃതർ അറിയിച്ചു.

ഇരകളുടെ സ്വകാര്യത മാനിക്കുന്നത് ധാർമികമായ കടമ മാത്രമല്ല, നിയമപരമായ ബാധ്യത കൂടിയാണെന്ന് ബോധവൽക്കരണ സന്ദേശത്തിൽ പ്രൊസിക്യൂഷൻ അറിയിച്ചു. ഫോൺ ക്യാമറ പകർത്തുന്ന ഒരു രംഗം മറ്റൊരാളുടെ ആത്മാഭിമാനത്തെയാണ് ലംഘിക്കുന്നത്. സഹതാപം കൊണ്ട് മറ്റൊരാളുടെ വേദന പരസ്യമാക്കുന്നതിന് ന്യായീകരണമല്ലെന്നും ഒമാൻ പബ്ലിക് പ്രൊസിക്യൂഷൻ വ്യക്തമാക്കി.

Content Highlights: Filming accident victims without consent is a severe criminal offense in Oman., Offenders face up to three years in prison and fines up to 5,000 Omani Rials., Sharing such content on social media violates personal privacy and human dignity., The Public Prosecution emphasizes that respecting victim privacy is a legal obligation.