ഒമാനിൽ അനുമതിയില്ലാത്ത പരിശീലന കേന്ദ്രങ്ങൾക്കെതിരെ കർശന നടപടിയുമായി തൊഴിൽ മന്ത്രാലയം

മസ്‌കറ്റ് :ഒമാനിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ തടയുന്നതിനും, പരിശീലനാർത്ഥികളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, പരിശീലന സേവനങ്ങളുടെ നിലവാരം ഉറപ്പാക്കുന്നതിനുമായി കർശന നടപടികളുമായി തൊഴിൽ മന്ത്രാലയം. ലൈസൻസില്ലാത്ത സ്ഥാപനങ്ങളെക്കുറിച്ചോ നിയമവിരുദ്ധമായ പരിശീലന പ്രവർത്തനങ്ങളെക്കുറിച്ചോ ഉള്ള പരാതികൾ പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ ഔദ്യോഗിക ഇമെയിൽ വിലാസത്തിലൂടെ അയക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു. കുറ്റക്കാരായ സ്ഥാപനങ്ങൾക്കെതിരെ ഉചിതമായ നിയമനടടികൾ സ്വീകരിക്കുന്നതിന് ഇത്തരം അനധികൃത പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതരെ അറിയിച്ച് പൊതുജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.
Content Highlights: Oman Ministry of Labour takes strict action against unlicensed training centers., Goal is to protect trainees' interests and ensure training quality., Public is urged to report illegal centers via the official email., Legal actions will be enforced against violators.