ഒമാൻ മലയാളി ഡയറക്ടറി: മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്യും.

സലാല: ഒമാനിലെ മലയാളികളുടെയും മലയാളി സംഘടനകളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. ഒക്ടോബർ 23 വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മസ്കറ്റിലെ ഷറാട്ടൺ ഹോട്ടലിൽവെച്ച് ബഹു കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ ഡയറക്ടറി പ്രകാശനം ചെയ്യും.
വിവിധ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച 2000 ഒമാൻ മലയാളി കളുടെ വിവരങ്ങളാണ് ഡയറക്ടറിയിൽ ഉൾപെടുത്തിയിട്ടുള്ളത്.
ഡോ. പി. മുഹമ്മദ് അലി മുഖ്യ രക്ഷാധികാരിയും അബ്ദുൾ ലത്തീഫ് ഉപ്പള, പി.എൻ.സി മേനോൻ, എം.എ. മുഹമ്മദ് അഷ്‌റഫ്, മുഹമ്മദ് ആമീൻ സേട്ട്, മമ്മൂട്ടി, അബ്ദുൾ വാഹിദ്. എ. കെ. എബ്രഹാം രാജു, ഡോ. തോമസ് അലക്സാണ്ടർ, ഡോ. ഡേവിസ് കല്ലൂക്കാരൻ, ഡോ. രഞ്ചി മാത്യു കുര്യൻ, രാജു മേനോൻ, രാജൻ പോൾ എന്നിവർ രക്ഷാധികാരികളും നജീബ് ചാലിക്കണ്ടി മുഖ്യ ഉപദേഷ്ടവുമായ സമിതിയുടെ നേതൃത്വത്തിലാണ് ഡയറക്ടറിയുടെ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.
സലാലയിലെ മലയാളി പ്രമുഖരുടെ വിവരങ്ങൾ ചേർക്കുന്നതിനായി കൈരളി ഹാളിൽ ചേർന്ന യോഗത്തിൽ ചീഫ് എഡിറ്റർ പി. സുകുമാരൻ ഡയറക്ടറിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
കെ.എം.സി.സി. പ്രസിഡന്റ് സലാം ഹാജി, കൈരളി സെക്രട്ടറി ലിജോ ലാസർ, കൈരളി സലാല പ്രസിഡന്റ് മൻസൂർ പട്ടാമ്പി, ഡയറക്ടറി സലാല കോ - ഓർഡിനേറ്റർ മുഹമ്മദ് റസ്സൽ സ്വാഗതവും അസോസിയേറ്റ് എഡിറ്റർ രാജൻ വി. കോക്കൂരി നന്ദിയും രേഖപ്പെടുത്തി.
Content Highlights: Directory features information of 2000 prominent Oman Malayalis across various fields., Official launch scheduled for Friday, October 23 at Sheraton Hotel, Muscat., Kerala Chief Minister V.D. Satheesan will release the directory., Prepared under the leadership of a committee with Dr. P. Mohamed Ali as chief patron and Najeeb Chalikkandi as chief advisor.