ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു; ഒക്ടോബർ 11 വരെ അപേക്ഷിക്കാം

representative image
representative image

മസ്‌കറ്റ് : ഒമാനിൽ നിന്നും അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള രജിസ്ട്രേഷന് തുടക്കമായി.. ഒക്ടോബർ 11 വരെ മതകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഹജ്ജിന് രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി മസ്‌കറ്റ് സുന്നി സെന്റർ ഹെൽപ്ലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സഹായം ആവശ്യമുള്ളവർ 95829786, 98288164 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് മസ്‌കറ്റ് സുന്നി സെന്റർ അറിയിച്ചു.

Content Highlights: Hajj pilgrimage registration from Oman has officially started, Applications can be submitted through the Ministry of Religious Affairs portal until October 11, Muscat Sunni Centre provides a helpline for expat pilgrims requiring assistanc