ഒമാന്‍ ഫാമിലി കോണ്‍ഫറന്‍സ് സമാപിച്ചു

മസ്‌കറ്റ്: ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ റൂവി, സീബ്, ബര്‍ക്ക, സോഹാര്‍ എന്നീ യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രോഗ്രാം പങ്കാളിത്തം കൊണ്ടും മികച്ച അവതരണങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി.
ബര്‍ക്കയില്‍ നടന്ന കോണ്‍ഫറന്‍സ് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍ അബ്ദുലത്തീഫ് മദനി ഉദ്ഘാടനം നിര്‍വഹിച്ചു. ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് ഇഹ്ജാസ് അഹമ്മദ് അധ്യക്ഷനായി. വിവിധ വിഷയങ്ങളില്‍ അബ്ദുല്‍ നാസര്‍ മൗലവി വല്ലപ്പുഴ, സല്‍മാന്‍ അല്‍ ഹികമി എന്നിവര്‍ സംസാരിച്ചു. മസ്‌കത്ത് സെന്റര്‍ സെക്രട്ടറി അനസ് ഇളയേടത്ത് സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ അബ്ബാസ് പട്ടാമ്പി നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ മുഹമ്മദ് ഷെഫീര്‍, മസ്‌കത്ത് സെന്റര്‍ പ്രസിഡന്റ് സാജിദ്, സീബ് സെന്റര്‍ പ്രസിഡന്റ് അബ്ദുല്‍ കരീം എന്നിവര്‍ സംബന്ധിച്ചു. വിശ്വാസ വിശുദ്ധിയും കുടുംബ ഭദ്രതയും കാത്തുസൂക്ഷിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ തുടങ്ങിയ ഫാമിലി കോണ്‍ഫറന്‍സുകള്‍ക്ക് പുറമെ ജി.സി.സി രാഷ്ട്രങ്ങളില്‍ കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യയിലെ ജിദ്ദ എന്നിവിടങ്ങളിലാണ് നേരത്തെ ഫാമിലി കോണ്‍ഫറന്‍സ് പൂര്‍ത്തിയായത്.
കോണ്‍ഫറന്‍സിന് സമാന്തരമായി ഇടം എന്ന പേരില്‍ വിജ്ഞാനവേദി നടന്നു. കുട്ടികള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ കളിച്ചങ്ങാടം പ്രോഗ്രാമില്‍ കുട്ടികളുടെ വൈവിധ്യമാര്‍ന്ന കലാ-വൈജ്ഞാനിക പരിപാടികളും നടന്നു. ഷഹീം താനാളൂര്‍, അല്‍ ഫഹദ് അല്‍ ഹികമി എന്നിവര്‍ കുട്ടികളുമായി സംവദിച്ചു.
Content Highlights: oman family conference