ചെറിയപെരുന്നാൾ : ശമ്പളം നേരത്തെ നൽകണം

മസ്‌കറ്റ്: ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകാൻ നിർദേശം. സ്വകാര്യ മേഖല ജീവനകാർക്കുള്ള മാർച്ച് മാസത്തെ ശമ്പളമാണ് 18ന് മുമ്പായി വിതരണം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുള്ളത്. തൊഴിലുടമകൾക്കാണ് തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം നൽകിയത്.
Content Highlights: Mandatory early salary disbursement for private sector employees, Deadline set for March 18, Directive issued by the Oman Ministry of Labour, Ensures financial readiness for Eid al-Fitr celebrations