ബൗഷര്‍ - അമിറാത്ത് തുരങ്ക പാത യാഥാര്‍ഥ്യമാകാനൊരുങ്ങുന്നു

മസ്‌കറ്റ്: ഒമാനിലെ ബൗഷര്‍ -ആമിറാത്ത് തുരങ്ക പാതക്കായി ഒമാന്‍ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം (എംടിസിഐടി) ബിഡുകള്‍ ക്ഷണിച്ചു. രാജ്യ തലസ്ഥാനമായ മസ്‌കറ്റും രാജ്യത്തിന്റെ മാറ്റ് ഉള്‍പ്രദേശങ്ങളും തമ്മിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി.
ഡിസൈന്‍-ബില്‍ഡ്-ഫിനാന്‍സ്-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ മോഡലിന് കീഴിലാണ് പദ്ധതി നടപ്പാക്കുക. ഗതാഗതക്കുരുക്ക് കുറയ്ക്കാനും ബൗഷര്‍, ആമിറാത്ത് വിലായത്തുകള്‍ക്കിടയിലുള്ള വാഹനഗതാഗതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി.
തുരങ്ക പദ്ധതിക്കൊപ്പം ആമിറാത്ത്-ദിമാഉ വത്വാഈന്‍ റോഡ്, മബേല-തുമൈദ് റോഡ് എന്നിവക്കും എംടിസിഐടി ബിഡുകള്‍ ക്ഷണിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 23 ആണ് ബിഡുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.
Content Highlights: oman bids invited for key amerat bausher tunnel road