ഒമാനിൽ വ്യാജമദ്യ നിർമ്മാണകേന്ദ്രം പൂട്ടിച്ചു

മസ്കറ്റ്: ഒമാനിലെ ബൗഷറിൽ വ്യാജമദ്യം നിർമ്മിക്കുന്ന കേന്ദ്രം അധികൃതർ കണ്ടെത്തി. കംപ്ലൈന്റ്സ് ആൻഡ് റിസ്ക് അസസ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രണ്ട് താമസക്കെട്ടിടങ്ങൾ വ്യാജമദ്യ നിർമാണ ഫാക്ടറിയാക്കിമാറ്റിയ നിലയിൽ കണ്ടെത്തിയത്.
ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് വ്യാജമദ്യ നിർമ്മാണ കേന്ദ്രം നടത്തിയിരുന്നതെന്ന് അധികൃതർ പറഞ്ഞു. വ്യാജമദ്യം നിർമ്മിക്കുന്നതിനൊപ്പം വ്യാജ നികുതി സ്റ്റിക്കറുകളും ഇവർ തയ്യാറാക്കിയിരുന്നു. സംഭവത്തിൽ അധികൃതർ പരിശോധന നടത്തി നടപടികൾ സ്വീകരിച്ചു. പിടിച്ചെടുത്ത വസ്തുക്കളുടെ അളവോ പ്രതികൾക്കെതിരായ തുടർനടപടികളോ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.