രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്കറ്റ്: ഒമാനിലെ 'നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട്' ന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡൊണേഷൻ കോ-ഓർഡിനേറ്റർ സുബിൻ കെ. എസിന്റെ അധ്യക്ഷതയിൽ നടന്ന രക്തദാന ക്യാമ്പ് ഒമാൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ വലിയകത്ത് ഉദ്ഘാടനം ചെയ്തു.
നിരവധി ആളുകൾ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു. മനോജൻ നരിയംപുള്ളി, സനോജ്, മുഹമ്മദ് അബ്ദുൽ ഖാദർ, സുബ്രഹ്മണ്യൻ വി. സി തുടങ്ങിയവർ നേതൃത്വം നൽകി.
Content Highlights: The Oman chapter of 'Nammal Chavakkattukar' hosted a successful blood donation camp in Muscat, inaugurated by Chapter President Faisal Valiyakath and presided over by Coordinator Subin K.S., drawing active participation from numerous community members.