വി.നാസറിന് മസ്‌കറ്റ് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി

മസ്‌കറ്റ് : ഹ്രസ്വ സന്ദർശനാർത്ഥം ഒമാനിലെത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറിയും പാനൂർ മുനിസിപ്പാലിറ്റി മുൻ ചെയർമാനുമായിരുന്ന വി നാസറിന് മസ്‌കറ്റ് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. രക്ഷാധികാരി അൻവർ ഹാജി കൂത്തപറമ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി അധ്യക്ഷനായി. നാഷണൽ കമ്മിറ്റി ഭാരവാഹികളായ ആശ്രഫ് കിണവക്കൽ, സാദിക് ആഡൂർ, റൂവി ഏരിയ പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജില്ലാ ഭാരവാഹികളായ ജാഫർ ചിറ്റാരിപ്പറമ്പ്, അഷ്റഫ് കായക്കൂൽ, ബഷീർ കണ്ണപുരം, ഇസ്മയിൽ പുന്നോൽ, നസൂർ ചപ്പാരപ്പടവ് എന്നിവർ ആശംസകൾ നേർന്നു. എൻ.എ.എം ഫാറൂഖ് സ്വാഗതവും അബ്ദുള്ളകുട്ടി തടിക്കടവ് നന്ദിയും പറഞ്ഞു. ഷഫീക് തങ്ങൾ, സക്കരിയ തളിപ്പറമ്പ്, ഷാജഹാൻ കെ.എസ്, ഖാലിദ് മുതുകുട എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.