സി.എച്ച് അനുസ്മരണവും യാത്രയയപ്പ് യോഗവും സംഘടിപ്പിച്ചു

മസ്കറ്റ് : മുസ്ലിം ലീഗ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സി.എച്ച് മുഹമ്മദ് കോയ അനുസ്മരണ സംഗമം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി അഷ്റഫ് കിണവക്കൽ ഉത്ഘാടനം ചെയ്തു. മത്ര കെഎംസിസി സംഘടിപ്പിച്ച പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സമിതിയംഗം വി നാസർ അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ മുസ്ലിം പിന്നോക്ക ജനതയുടെ വിദ്യാഭ്യാസ നവോത്ഥാനത്തിൽ മുഖ്യ പങ്ക് വഹിച്ച സി.എച്ച് നേടിത്തന്നത് അഭിമാനകരമായ അസ്തിത്വമാണെന്ന് യോഗം അഭിപ്രായപെട്ടു. പാനൂർ മുൻ മുനിസിപ്പൽചെയർമാൻ കൂടിയായ നാസറിന് മത്ര കെഎംസിസി യുടെ സ്നേഹോപഹാരം നാസർ തൃശൂർ കൈമാറി. മത്ര കെഎംസിസി പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റിയാസ് കൊടുവള്ളി സ്വാഗത ഭാഷണം നടത്തി.
നീണ്ട മൂന്നു പതിറ്റാണ്ടിലേറെയായി മത്രയിൽ പ്രവാസം ജീവിതം നയിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുന്ന മജീദിന് യോഗത്തിൽ വെച്ച് യാത്രയയപ്പ് നൽകി. മത്രയിലെ മലയാളി സമൂഹത്തിന് ഏറെ സുപരിചിതനും കെഎംസിസി യുമായി എപ്പോഴും സഹകരിക്കുന്ന വ്യകതിയുമായ മജീദ്ക്കയുടെ നാട്ടിലുള്ള ജീവിതം സന്തോഷത്തിലും ആനന്ദത്തിലുമാകട്ടെ എന്ന് സഹപ്രവർത്തകർ ആശംസിച്ചു. മജീദിന് മത്ര കെഎംസിസി യുടെ സ്നേഹോപഹാരം മത്ര കെഎംസിസി പ്രവർത്തക സമിതിയംഗം ഷുഹൈബ് എടക്കാട് കൈമാറി. മസ്കറ്റ് കെഎംസിസി നാഷണൽ കമ്മറ്റി സെക്രട്ടറി സാദിഖ് ആടൂർ, മത്ര കെഎംസിസി പ്രവർത്തക സമിതിയംഗം ബഷീർ കിടഞ്ഞി എന്നിവർ സംസാരിച്ചു. മത്ര കെഎംസിസി സെക്രട്ടറി സിറാജ് നിലമ്പൂർ നന്ദി പറഞ്ഞു.