ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് 25ന്

മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ പ്രവാസികളുടെ പരാതികളും ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങളും നേരിട്ട് കേൾക്കുന്നതിനായി മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. അംബാസഡർ പ്രശാന്ത് പിസെയുടെ അധ്യക്ഷതയിൽ സെപ്തംബർ 25ന് വൈകിട്ട് അഞ്ച് മണി മുതൽ എംബസി അങ്കണത്തിലാണ് പരിപാടി.

ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് തങ്ങളുടെ പരാതികളും വിവിധ ക്ഷേമകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിപാടിയിൽ നേരിട്ട് ഉന്നയിക്കാം. പ്രവാസികളുടെ പ്രശ്‌നങ്ങൾ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള അവസരമായിരിക്കും ഓപ്പൺ ഹൗസ്.

നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ ബന്ധപ്പെടുകയും പരാതികളും വിഷയങ്ങളും മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയും ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവരെ എംബസി ഉദ്യോഗസ്ഥർ പിന്നീട് ബന്ധപ്പെടുമെന്നും എംബസി അറിയിച്ചു.

Content Highlights: Muscat KMCC collaborated with Nesto Hypermarket to set up Norka Help Desks across Oman., Camps were held in Sohar, Al Khoud, Barka, Mabela, and Khadhra., Services included Norka ID registration and Norka Care Plus health insurance., Trained KMCC volunteers guided expats and their families throughout the camps.