മസ്കറ്റ് കെ.എം.സി.സി നോർക്ക ഹെൽപ്പ് ഡെസ്ക് സംഘടിപ്പിച്ചു

മസ്‌കറ്റ് : പ്രവാസികൾക്കായി മസ്‌കറ്റ് കെ.എം.സി.സി നെസ്റ്റോ ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ഒമാന്റെ വിവിധ ഭാഗങ്ങളിൽ 'നോർക്ക ഹെൽപ്പ് ഡെസ്കുകൾ സംഘടിപ്പിച്ചു.

സൊഹാർ, അൽ ഖൂദ് , ബർക്ക, മബേല (ബിലാദ് മാൾ ) ഖദറ എന്നീ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് കേന്ദ്രങ്ങളിലായിട്ടാണ് ഹെല്പ് ഡെസ്കുകൾ സംഘടിപ്പിച്ചത്. പ്രവാസികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നോർക്ക സേവനമാണ് ഉറപ്പാക്കുന്നതിനായി ആരംഭിച്ച ഈ ക്യാമ്പുകളിലേക്ക് വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. നോർക്ക ഐ ഡി, നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സേവനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു.

പരിശീലനം ലഭിച്ച കെ.എം.സി.സി പ്രവർത്തകർ നൽകിയ കൃത്യമായ വഴികാട്ടലും സേവനങ്ങളും ക്യാമ്പുകളുടെ പ്രവർത്തനം സുഗമമാക്കി. സൊഹാർ , ബർക്ക,സീബ്, മബേല , ഖദറ എന്നീ ഏരിയ കെഎംസിസി കമ്മിറ്റികളിൽ നിന്നുമുള്ള പ്രവർത്തകരാണ് ക്യാമ്പ് നയിച്ചത്.

Content Highlights: Muscat KMCC collaborated with Nesto Hypermarket to set up Norka Help Desks across Oman., Camps were held in Sohar, Al Khoud, Barka, Mabela, and Khadhra., Services included Norka ID registration and Norka Care Plus health insurance., Trained KMCC volunteers guided expats and their families throughout the camps.