തൃശൂർ സ്വദേശി ഒമാനിൽ മരിച്ചു

മസ്കറ്റ്: തൃശൂർ സ്വദേശി വിപിൻ (38) മസ്കറ്റിലെ റുവിയിൽ വെച്ച് മരിച്ചു. ബർക്കയിൽ ഓട്ടോ ഗാരേജിൽ മാനേജറായി ജോലി ചെയ്തു വരികയായിരുന്ന വിപിനെ ഹൃദയാഘാതത്തെ തുടർന്ന് റുവി ബദർ അൽ സമയിൽ പ്രവേശിപ്പിച്ചതായിരുന്നു.
അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ശനിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. അമ്മ രതനം, അച്ചൻ- വിശ്വംഭരൻ. രജിത, രതികല, സജി എന്നിവർ സഹോദരങ്ങളാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കയക്കുമെന്ന് മസ്കറ്റ് കെ.എം.സി.സി അറിയിച്ചു.
Content Highlights: Thrissur native Vipin (38) passed away in Ruwi, Muscat due to a heart attack