കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മയില്‍ ഓണാഘോഷം

മസ്‌കറ്റ്: ഒമാനിലെ എറ്റവും വലിയ പഴം പച്ചക്കറി മാര്‍ക്കറ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തനം നടത്തുന്ന കൈരളി റുസൈല്‍ മാര്‍ക്കറ്റ് യൂണിറ്റ് ഇത്തവണയും അതിഗംഭീരമായ ഓണഘോഷം നടത്തി. മേളം മസ്‌ക്കറ്റ് കലകാരന്മാരുടെ ചെണ്ടമേളം, ഒമാനിലെ അറിയപ്പെടുന്ന ബാന്‍ഡായ ഞാറ്റുവേല ഒമാന്‍ അവതരിപ്പിച്ച നാടന്‍ പാട്ടുകള്‍, സ്വാദിഷ്ടമായ സദ്യ എന്നിവ പരിപാടിക്ക് മാറ്റുകൂട്ടി.
മുന്‍ സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ നിറഞ്ഞുനിന്ന പരിപാടിയില്‍ യൂണിറ്റ് സെക്രട്ടറി അനില്‍ കോടിയേരി സ്വാഗതം പറഞ്ഞു. ഓണാഘോഷങ്ങള്‍ കേരള പ്രവാസി വെല്‍ഫയര്‍ ബോര്‍ഡ് ഡയറക്ടറും ലോകകേരളസഭാംഗവുമായ വില്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ വില്‍സണ്‍ ജോര്‍ജ്, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ആലിയ സിയാദ്, യൂണിറ്റിലെ ലത്തീഫ്, സുധീഷ്, റഷിദ്, കലാകാരന്മാര്‍ തുടങ്ങിയവരെ ആദരിച്ചു.
സ്വാഗതസംഘം കോര്‍ഡിനേറ്റര്‍ സുബൈര്‍ കെ. സെയ്ദ്, യൂണിറ്റ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജിക്‌സണ്‍, ഷാജി സെബാസ്റ്റ്യന്‍, ബാലകൃഷ്ണന്‍, റെജു മരക്കാത്ത്, സന്തോഷ്, സി.പി. ശശി, സുജിത്ത്, യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ആശംസകളും, ഏരിയ കമ്മറ്റി സെക്രട്ടറി ഹാറൂണ്‍ റഷീദ് നന്ദിയും രേഖപ്പെടുത്തി.
Content Highlights: kairali rusayl market onam celebration kodiyeri balakrishnan