ഐഒസി ഒമാന്‍ കേരള ചാപ്റ്റര്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു

സലാല: ഐഒസി ഒമാന്‍ കേരള ചാപ്റ്റര്‍ ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു. ലുബാന് പാലസില്‍ വെച്ച് നടന്ന പരിപാടി ഐഒസി നാഷണല്‍ പ്രസിഡന്റ് സിയ ഉള് ഹഖ് ലാറി ഉദ്ഘാടനം ചെയ്തു.
വര്‍ക്കിംഗ് പ്രസിഡന്റ് അനീഷ് ബി.വിയുടെ സ്വാഗതത്തോടെ ആരംഭിച്ച പരിപാടിയില്‍ ഐഒസി ഒമാന്‍ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഡോ:നിഷ്താര്‍ അധ്യക്ഷത വഹിച്ചു. ഐഒസി ഒമാന്‍ മീഡിയ കോര്‍ഡിനേറ്റര്‍ സുഹാന മുസ്തഫ, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഹരികുമാര്‍ ഓച്ചിറ, ബാലചന്ദ്രന് ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ജാ, ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ഏജന്റ് ഡോ:സനാതനനന്‍, ഇന്ത്യന്‍ സ്കൂള്‍ പ്രസിഡന്റ് ഡോ:അബൂബക്കര്‍ സിദ്ധിഖ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗം കണ്‍വീനര്‍ കരുണന്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം കണ്‍വീനര്‍ ഡോ.ഷാജി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
രഘുവിന്റെ നേതൃത്വത്തില്‍ ഐഒസി കുടുംബങ്ങള്‍ വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. നിരവധി കലാപരിപാടികളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉള്ള ഗെയിം ഉള്‍പ്പെടെയുള്ള പരിപാടിളും അരങ്ങേറി. വൈസ് പ്രസിഡന്റ് ശ്യാം മോഹന്‍ നന്ദിയറിയിച്ചു.
Content Highlights: IOC Oman Onam celebration and kudumbasangamam