ഇന്ത്യന്‍ അംബാസിഡര്‍ക്ക് ഇന്‍കാസ് ഇബ്ര നിവേദനം നല്‍കി

മസ്‌കറ്റ്: ഒമാനിലെ ഇന്ത്യന്‍ എംബസി ഇബ്ര ഷര്‍ക്കിയ സാന്‍ഡ്സ് ഹോട്ടലില്‍ വ്യാഴാഴ്ച നടത്തിയ ഇന്ത്യന്‍ പ്രവാസികള്‍ക്കായുള്ള ഓപ്പണ്‍ ഫോറത്തില്‍ വെച്ച്, ഇന്‍കാസ് ഇബ്രയുടെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം ഒമാന്റെ ഇന്ത്യന്‍ അംബാസിഡര്‍ അമിത്ത് നാരഗിന് സമര്‍പ്പിച്ചു. പാസ്‌പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഷര്‍ക്കിയ പ്രവിശ്യയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് മസ്‌കറ്റ് വരെ വരേണ്ട സാഹചര്യം ഒഴിവാക്കാന്‍ ഇബ്രയില്‍ ഒരു പാസ്‌പോര്‍ട്ട് റീന്യൂവല്‍ കേന്ദ്രം അനുവദിക്കണമെന്നും, ഒമാനില്‍ മരണപ്പെടുന്ന ഇന്ത്യന്‍ പ്രവാസികളുടെ ഭൗതിക ശരീരം നിയമ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി എംബസിയുടെ ചിലവില്‍ നാട്ടില്‍ എത്തിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും, സ്‌കൂള്‍ അവധിക്കാലത്തെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന കൂലിയിലുള്ള അനിയന്ത്രിതമായ വര്‍ധനവില്‍ ഇടപെടണമെന്നും, ഇന്ത്യന്‍ സ്‌കൂള്‍ ഇബ്രയിലെ അധ്യാപകരുടെ കുറവ് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ അഭ്യര്‍ത്ഥിച്ചു.
ഇന്‍കാസ് ഇബ്രയുടെ സ്‌നേഹോപഹാരം, പ്രസിഡന്റ് അലി കോമത്ത് അംബാസിഡര്‍ക്ക് സമര്‍പ്പിച്ചു. ഓപ്പണ്‍ ഫോറത്തില്‍ ഇന്‍കാസ് ഇബ്ര ജനറല്‍ സെക്രട്ടറി. സുനില്‍ മാളിയേക്കല്‍, സെക്രട്ടറിമാരായ ബിനോജ്, സൈമണ്‍, എക്‌സിക്യൂട്ടീവ് മെംബര്‍മാരായ ടോം, ലിജോ, സോജി, ജോമോന്‍ തുടങ്ങിയവരും പങ്കെടുത്തു.
Content Highlights: INCAS