ഗൂഗിള്‍ പേ-ഗൂഗിള്‍ വാലറ്റ് സേവനങ്ങള്‍ ഇനി മുതൽ ഒമാനിലും

പ്രതീകാത്മക ചിത്രം | ഫോട്ടോ: അറേഞ്ച്ഡ്
പ്രതീകാത്മക ചിത്രം | ഫോട്ടോ: അറേഞ്ച്ഡ്

മസ്കറ്റ്: ഗൂഗിള്‍ പേ-ഗൂഗിള്‍ വാലറ്റ് സേവനങ്ങള്‍ ഇനി മുതൽ ഒമാനിലും ലഭ്യമാകും. സൊഹാർ ഇന്റർനാഷണൽ ബാങ്ക് മാത്രമാണ് ഉപഭോക്താക്കള്‍ക്ക് ജി-പേ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതുവഴി കോണ്‍ടാക്റ്റ് ലെസ് പേയ്മെന്റുകള്‍ സുരക്ഷിതമായി നടത്താം. 

അതേസമയം ജി- പേ ഉപയോഗിച്ച് മറ്റുള്ളവർക്ക് പണമയക്കാനോ സേവനങ്ങള്‍ക്ക് പണം അടക്കാനോ സാധിക്കില്ല. ജി-പേ പിന്തുണക്കുന്ന വെബ്സൈറ്റുകളിലൂടെയും ആപ്പുകളിലൂടെയും സാധനങ്ങൾ വാങ്ങാൻ സേവനം ഉപയോഗപ്പെടുത്താം

Content Highlights: Google Pay and Google Wallet services will now be available in Oman.