കൈരളി മബേലയും അല്‍ സലാമ പോളിക്ലിനിക്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

.
.

മബെല:  കൈരളി മബേലയും അല്‍ സലാമ പോളിക്ലിനിക്കും സംയുക്തമായി ഒമാന്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അല്‍ സലാമ പോളിക്ലിനിക് മബേലയില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആതുരസേവനരംഗത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ അല്‍ സലാമ, വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ രക്തദാന ക്യാമ്പില്‍ എഴുപതോളംപേര്‍ രക്തദാതാക്കളായി. 

പ്രസ്തുത പരിപാടിയില്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.റഷീദ് അലി, ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.ടി.ടി സിദിഖ് മങ്കട, സീനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നികേഷ് പൂന്തോട്ടത്തില്‍, കൈരളി മബേല അംഗങ്ങളായ സജീഷ്, സുജിത്ത്, ശശി സി.പി, അന്‍സാര്‍, പ്രജിഷ, സോന, അശ്വതി, അനില്‍ കോടിയേരി, നവീന്‍, റമീനാസ്, വിനോദ് എന്നിവരും പങ്കെടുത്തു.

രക്തദാതാക്കള്‍ക്ക് 82 ഒമാനി റിയാലിന്റെ ഹെല്‍ത്ത് പാക്കേജ് സൗജന്യമായും ഒരു വര്‍ഷത്തെ സൗജന്യ പരിശോധന കാര്‍ഡും ക്യാമ്പില്‍ വിതരണം ചെയ്തു.

Content Highlights: blood donation camp