ഫ്രിസ്ക്കോ ഹില്‍സ് മലയാളി കൂട്ടായ്മയുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം

ഡാലസ്: ഫ്രിസ്ക്കോ ഹില്‍സ് മലയാളി കൂട്ടായ്മയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 07 ശനിയാഴ്ച വൈകീട്ട് 6 മണി മുതല്‍ കാരള്‍ട്ടണ്‍ സെന്റ് മേരീസ് മലങ്കര ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹാളില്‍ വച്ചു നടത്തപ്പെട്ടു.
കരോള്‍ ഗാനങ്ങള്‍, കുട്ടികളുടെ ഡാന്‍സ്, തുടങ്ങി വിവിധ കലാവിരുന്നുകള്‍ ആഘോഷങ്ങള്‍ക്ക് ചാരുതയേകി. ഫ്രിസ്ക്കോ ഹില്‍സ് മലയാളി കൂട്ടായ്മയുടെ ഒത്തൊരുമയും പങ്കാളിത്തവും പരിപാടിയെ വന്‍ വിജയമാക്കി. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കൊപ്പം പുതുവത്സരത്തിന്റെ പ്രതീക്ഷകളും ഏവരും പങ്കുവെച്ചു.
ക്രിസ്തുമസ് കേക്ക് മുറിച്ചും ന്യൂ ഇയര്‍ ഡിന്നര്‍ തയ്യാറാക്കിയും സംഘാടകര്‍ പരിപാടികള്‍ ആസ്വാദ്യകരമാക്കി. ജോട്ടി ജോസഫ്, റ്റിജു ഏബ്രഹാം, മില്ലി മാത്യൂസ്, ജോസ് പോള്‍ പ്രകാശ് എന്നിവരാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
വാര്‍ത്തയും ഫോട്ടോയും : മാര്ട്ടിന് വിലങ്ങോലില്‍
Content Highlights: xmas celebration