കാല്‍ഗറി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ക്രിസ്മസ് കരോള്‍ സംഘടിപ്പിച്ചു

.
.

കാല്‍ഗറി: കാല്‍ഗറിയിലെ അപ്പോസ്‌തോലിക സഭാ വിഭാഗങ്ങളുടെ കൂട്ടാഴ്മയായ കാല്‍ഗറി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ക്രിസ്മസ് ആഘോഷം 'ഗ്ലോറിയ -23 ' നടത്തപ്പെട്ടു. മുഖ്യാതിഥിയും കമ്മിറ്റി അംഗങ്ങളും കൂടി വിളക്ക് കൊളുത്തിയതോടു കൂടി ചടങ്ങ് ആരംഭിച്ചു. മുഖ്യാതിഥിയായിരുന്ന ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി കെര്‍ വില്‍സണ്‍ (കാല്‍ഗറി ആംഗ്ലിക്കന്‍ ചര്‍ച്ച്), ക്രിസ്തുമസ് സന്ദേശം നല്‍കി. 

കാല്‍ഗറി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പ്രസിഡന്റ് റവ.ജോജി ജേക്കബിന്റെ അധ്യക്ഷതയില്‍ കാല്‍ഗറി സെയിന്റ് മദര്‍ തെരേസ സിറോ മലബാര്‍ ഇടവകയുടെ വികാരി ഫാ.തോമസ് കളരിപ്പറമ്പിലിന്റെ പ്രാര്‍ത്ഥനയോടുകൂടി ആരംഭിച്ച യോഗത്തില്‍ സെയിന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് വികാരി ഫാ.ജോര്‍ജ് വര്‍ഗീസ് ആര്‍ച്ച് ബിഷപ്പ് ഗ്രിഗറി കെര്‍ വില്‍സനും, സെന്റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷന്‍ മേധാവി ഫാ.അജീഷ് ചെരിവുപറമ്പിലും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് കംപാഷന്‍ കാനഡ എന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസഷനുള്ള ചെക്ക് കൈമാറി. കാല്‍ഗറി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ വിവിധ കമ്മിറ്റി അംഗങ്ങള്‍ സമ്മാന വിതരണം നടത്തി. സ്‌പോണ്‍സേഴ്‌സായ ഷെയ്സ് ജേക്കബ്, സേര്‍സ് ക്രഡിറ്റ് യൂണിയന്‍ പ്രധിനിധി ജെയിംസ്, മലയാളം മിഷന്‍ കാനഡ കോര്‍ഡിനേറ്ററും ഐഎപിസി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ജോസഫ് ജോണ്‍ കാല്‍ഗറി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.

'ഗ്ലോറിയ -23 ' കാല്‍ഗറി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിലെ വിവിധ ഇടവക അംഗങ്ങളുടെ വൈവിധ്യമാര്‍ന്ന ക്രിസ്മസ് കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു. ചാള്‍സ് മുറിയാടന്‍ എം.സി ആയിരുന്ന ചടങ്ങിന് സജി വര്‍ഗീസ് സ്വാഗതവും, ട്രസ്റ്റി ജിനു വര്‍ഗീസ് നന്ദിയും പറഞ്ഞു. ഫാ.ജോസ് ടോം കളത്തില്‍ പറമ്പിലിന്റെ സമാപന പ്രാര്‍ത്ഥനയ്ക്ക് ശേഷം നടന്ന സ്‌നേഹവിരുന്നോടു കൂടി 'ഗ്ലോറിയ - 23' സമാപിച്ചു.

കാല്‍ഗറിയിലെ അപ്പോസ്‌തോലിക സഭാ വിഭാഗങ്ങളായ, സെന്റ് ജൂഡ് സിറോ മലങ്കര കത്തോലിക്ക മിഷന്‍, സെയിന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് മദര്‍ തെരേസ സിറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് യാക്കോബായാ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ് തോമസ് മാര്‍ത്തോമാ സിറിയന്‍ ചര്‍ച്ച് എന്നിവരുടെ കൂട്ടായ്മയായ കാല്‍ഗറി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സംഘടിപ്പിക്കുന്ന രണ്ടാമത്തെ സംയുക്ത ക്രിസ്മസ് ആഘോഷമാണ് 'ഗ്ലോറിയ - 23'.

വാര്‍ത്തയും ഫോട്ടോയും : ജോസഫ് ജോണ്‍ കാല്‍ഗറി

Content Highlights: xmas carol