ഡബ്ല്യു.എം.എഫ് ഏഷ്യ റീജിയണ്‍ ക്രിസ്മസ് പുതുവത്സര ആഘോഷം ആദിവാസി ഊരുകളില്‍ നടത്തി

ചാലക്കുടി: ഡബ്ല്യു.എം.എഫ് ഏഷ്യ റീജിയണിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്-പുതുവത്സര ആഘോഷം വാഴച്ചാല്‍ വന ഡിവിഷന്റെ കീഴിലുള്ള പോത്ത് പാറ, വാച്ചുമരം, മുക്കുംപ്പുഴ എന്നീ ആദിവാസി നഗറുകളിലുള്ള 150 കുടുംബങ്ങള്‍ക്ക് പുതുവസ്ത്രവും ക്രിസ്മസ് കേക്കും മിഠായികളും വിതരണം ചെയ്തു. ഡബ്ല്യു.എം.എഫ് ഏഷ്യ റീജിയണ്‍ പ്രസിഡന്റ് ഡോ.രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഡബ്ല്യു.എം.എഫ് ഗ്ലോബല്‍ പ്രസിഡന്റ് പൗലോസ് തേപ്പാല ഉദ്ഘാടനം ചെയ്തു.
വാഴച്ചാല്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍ ലക്ഷ്മി മുഖ്യാതിഥി ആയിരുന്നു. ആദിവാസി സമൂഹത്തിനെ ചേര്‍ത്ത് നിര്‍ത്തി കൊണ്ടുള്ള ഇത്തരം പരിപാടികള്‍ മറ്റ് സാമൂഹ്യ സംഘടനകള്‍ക്ക് മാതൃകയാണെന്ന് ഡി എഫ് ഒ പറഞ്ഞു. ഗ്ലോബല്‍ സെക്രട്ടറി മേരിറോസ്വെല്‍റ്റ്, കേരള സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മരക്കാര്‍, ഇന്ത്യ നാഷണല്‍ കൗണ്‍സില്‍ ബിസിനസ് ഫോറം കോര്‍ഡിനേറ്റര്‍ ബിബിന്‍ സണ്ണി, ഏഷ്യ റീജിയണ്‍ കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ഡിന്റോ, സെക്രട്ടറി ക്രിസ്റ്റി എന്നിവര്‍ ആശംസയും ഏഷ്യാ റീജിയണ്‍ വൈസ് പ്രസിഡന്റ് ടി.ബി നാസര്‍ സ്വാഗതവും ഏഷ്യ റീജിയണ്‍ വൈസ് പ്രസിഡന്റ് വിജയലക്ഷ്മി നന്ദിയും പറഞ്ഞു.
കോയമ്പത്തൂര്‍ കൗണ്‍സില്‍ സെക്രട്ടറി സി.സി സണ്ണി, ട്രഷറര്‍ രാജീവ്, ഇന്ത്യന്‍ നാഷണല്‍ കൗണ്‍സില്‍ ട്രഷറര്‍ സദാനന്ദന്‍, കോയമ്പത്തൂര്‍ കൗണ്‍സില്‍ അംഗം രമണി, ഏഷ്യ റീജിയണ്‍ ബിസിനസ് കോര്‍ഡിനേറ്റര്‍ സന്ദീപ്, ഏഷ്യ റീജിയണ്‍ വുമണ്‍സ് കോര്‍ഡിനേറ്റര്‍ ലീന സാജന്‍, മലേഷ്യ നാഷണല്‍ കൗണ്‍സില്‍ സെക്രട്ടറി ശര്‍മിള നായര്‍ എന്നിവരും ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു. ഏഷ്യ റീജിയണ്‍ ജോയിന്റ് സെക്രട്ടറി ഡോ.കെ.വി സുമിത്ര എം സി നിര്‍വഹിച്ചു.
ഉദ്ഘാടന ചടങ്ങില്‍ വളരെ മനോഹരവും മാധുര്യവും ഏറിയ ക്രിസ്മസ് കേക്ക് അവിടുത്തെ കുട്ടികളും ഗ്ലോബല്‍ പ്രസിഡന്റും ചേര്‍ന്ന് മുറിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ക്രിസ്മസ് കേക്ക് സമ്മാനിച്ചത് സന്ദീപ് ആയിരുന്നു. അത് പോലെ WMF 120 പേര്‍ക്ക് കേക്കും സമ്മാനിച്ചിരുന്നു. അത് കൃത്യസമയത്ത് എത്തിച്ചത് നാഷണല്‍ ബിസിനസ് കോഡിനേറ്റര്‍ ബിബിന്‍ സണ്ണി ആയിരുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങളില്‍ നിന്നും വസ്ത്രങ്ങള്‍ സമാഹരിച്ച് തന്നത് ടി.ബി.നാസറും ലീനയും ആണ് വാഴച്ചാല്‍ വന ഡിവിഷന്റെ കീഴിലുള്ള ഓരോ ആദിവാസി നഗറുകളെ ഏകോപ്പിച്ചു കൊണ്ടുള്ള ഈ പരിപാടി വിജയകരമായി പൂര്‍ത്തിയാക്കാന്‍ അവസാന സമയം വരെ വാഴച്ചാല്‍ ഡിവിഷണല്‍ കോര്‍ഡിനേറ്റര്‍ രാജീവ് കൂടെയുണ്ടായിരുന്നു. യാതൊരു മടിയും കൂടാതെ എല്ലാ പിന്തുണയും നല്‍കി കൊണ്ട് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സജി എം ജോസഫും ടീമും കൂടെയുണ്ടായിരുന്നു. എല്ലാ അര്‍ഥത്തിലും ജീവിതത്തെ ധന്യമാക്കിയ നല്ല മുഹൂര്‍ത്തങ്ങളായിരുന്നു ഇന്നത്തെ വാഴച്ചാല്‍ ആദിവാസി നഗറുകളിലെ ക്രിസ്മസ് പുതുവത്സര പരിപാടി.
Content Highlights: wmf asia region christhmas new year celebration