സിറോ മലബാർ വാത്സിങ്ങ്ഹാം തീർത്ഥാടനത്തിന് ഇനി രണ്ടാഴ്ച്ച; മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികൻ

വാത്സിങ്ങ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ വാത്സിങ്ങ്ഹാം മരിയൻ പുണ്യകേന്ദ്രത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ സഭ നയിക്കുന്ന തീർത്ഥാടനത്തിനു ഇനി രണ്ടാഴ്ച്ച. ജൂലൈ 18-നു ശനിയാഴ്ച നടക്കുന്ന തീർത്ഥാടനത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ എപ്പാർക്കിയുടെ വികാരി ജനറാളും പ്രോട്ടോ സെഞ്ചുലോസുമായ റവ. ഡോ. ആൻറണി ചുണ്ടെലിക്കാട്ട് മരിയൻ സന്ദേശം നൽകും.
ഫാ. ജിനു മുണ്ടുനടക്കലിന്റെ അജപാലന നേതൃത്വത്തിൽ, കേംബ്രിഡ്ജ് റീജിയണിലെ സിറോ മലബാർ വിശ്വാസസമൂഹം മുൻവർഷങ്ങളിലെ പോലെ തീർത്ഥാടകർക്ക് വേണ്ടിയുള്ള സൗകര്യങ്ങൾ ക്രമീകരിക്കുകയും അലങ്കാരങ്ങളും തിരുന്നാൾ ഒരുക്കങ്ങളും നടത്തുകയും ചെയ്യും. കേംബ്രിഡ്ജ് റീജണൽ സിറോ മലബാർ സമൂഹമാണ് തീർത്ഥാടനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ ഇത് പത്താം തവണയാണ് തീർത്ഥാടനം നടക്കുക.
തീർത്ഥാടനത്തിന്റെ സമയക്രമം
9:30 സപ്രാ, ആരാധന
10:15 - മരിയൻ പ്രഭാഷണം - റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്)
11:00 - കൊടിയേറ്റ്
12:00 - പ്രസുദേന്തി വാഴിക്കൽ
12:30 - ആഘോഷമായ ദിവ്യകാരുണ്യ പ്രദക്ഷിണം
13:45 - ആഘോഷമായ പരിശുദ്ധ കുർബ്ബാന- മാർ ജോസഫ് സ്രാമ്പിക്കൽ
15:45 - നന്ദി പ്രകാശനം
തീർത്ഥാടന കേന്ദ്രത്തിന്റെ വിലാസം:
Catholic National Shrine of Our Lady
Walshingham, Houghton St. Giles
Norfolk,NR22 6AL
വാർത്ത അയച്ചത്: അപ്പച്ചൻ കണ്ണഞ്ചിറ
Content Highlights: 10th annual Syro-Malabar pilgrimage to Walsingham, Main celebrant is Mar Joseph Srampickal, Marian message by Rev. Dr. Antony Chundelikkat, Hosted by the Cambridge Region Syro-Malabar community, Full day schedule including Holy Mass and Eucharistic procession