സ്‌നേഹ സങ്കീര്‍ത്തനം മ്യൂസിക്കല്‍ ഇവന്റ് ടിക്കറ്റ് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന ക്രിസ്ത്യന്‍ സംഗീത നിശയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം നടത്തി. ഫാ.മാത്യു തോമസ് (സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, വാലി കോട്ടേജ്) പ്രാര്‍ത്ഥിച്ചു. റോക്ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ.ആനി പോള്‍ ഇവന്റ് അസോസിയേറ്റ് സ്‌പോണ്‍സറായ നോഹാ ജോര്‍ജ് (ഗ്ലോബല്‍ കൊളിഷന്‍ ബോഡി വര്‍ക്‌സ്) ആദ്യ ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.

'സ്‌നേഹ സങ്കീര്‍ത്തനം' എന്ന ഈ സംഗീത നിശ എല്‍മന്‍ഡിലുള്ള മലങ്കര കാത്തോലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (1510 DePaul St, Elmont, NY) വെച്ചാണ് നടത്തപ്പെടുന്നത്. ഗായകരായ ഇമ്മാനുവല്‍ ഹെന്റി, റോയി പുത്തൂര്‍, മെറിന്‍ ഗിഗ്രറി, മരിയ കോലടി കൂടാതെ കേരളത്തില്‍ അറിയപ്പെടുന്ന ഓര്‍ക്കസ്ട്ര ടീം എന്നിവര്‍ ഈ ഇവന്റ് മികവുറ്റതാക്കും. വ്യത്യസ്ത നിറഞ്ഞ ഈ ഗാനസന്ധ്യയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

Content Highlights: Tickets for the `Sneha Sankeerthanam` Christian musical night in New York