കുടിയേറ്റ നിയന്ത്രണ നടപടികളില്‍ പ്രതിഷേധിച്ച് സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി

ഡാലസ്: കുടിയേറ്റ നിയന്ത്രണ നടപടികളില്‍ പ്രതിഷേധിച്ച് നോര്‍ത്ത് ടെക്സാസിലെ സ്കൂളുകളില്‍ നിന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇറങ്ങിപ്പോയി. കുടിയേറ്റ റെയ്ഡുകളില് പ്രതിഷേധിച്ചാണ് നോര്‍ത്ത് ടെക്സാസിലെ വിദ്യാര്‍ത്ഥികള്‍ വെള്ളിയാഴ്ച ക്ലാസ് മുറികളില്‍ നിന്ന് തെരുവിലിറങ്ങിയത്.
40 ഓളം വിദ്യാര്‍ത്ഥികള്‍ ഇര്‍വിംഗ് ഹൈസ്കൂളില്‍ നിന്ന് സിറ്റി ഹാളിലേക്ക് മാര്‍ച്ച് നടത്തി. പലരും മെക്സിക്കോയുടെയും ഹോണ്ടുറാസിന്റെയും പതാകകള്‍ വീശിയാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഭയമുണ്ടെന്നും ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ട്രംപ് അധികാരമേറ്റയുടനെ കൂട്ടനാടുകടത്തല്‍ വാഗ്ദാനം ചെയ്യുകയും നിയമവിരുദ്ധ കുടിയേറ്റത്തിനെതിരെ ലക്ഷ്യമിട്ടുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. സ്കൂളുകള്‍, ആശുപത്രികള്‍, പള്ളികള്‍ എന്നിവയുള്‍പ്പെടെയുള്ള സെന്‍സിറ്റീവ് സ്ഥലങ്ങള്‍ക്ക് സമീപമുള്ള ഫെഡറല്‍ ഇമിഗ്രേഷന്‍ അറസ്റ്റുകള്‍ പരിമിതപ്പെടുത്തുന്ന ബൈഡന് കാലഘട്ടത്തിലെ മാര്‍ഗനിര്‍ദ്ദേശം ഭരണകൂടം പിന്‍വലിക്കുകയും ചെയ്തു.
വാര്‍ത്തയും ഫോട്ടോയും : പി.പി ചെറിയാന്
Content Highlights: Texas Students Walk Out to Protest Immigration Raids