മലയാളീസ് ഇൻ സൗത്ത് ഡബ്ലിൻ തിരുവോണം സെപ്റ്റംബർ അഞ്ചിന്

#ന്യൂസ് ഡെസ്ക്

ഡബ്ലിൻ: മലയാളീസ് ഇൻ സൗത്ത് ഡബ്ലിനും സോഷ്യൽ സ്‌പേസ് അയർലൻഡും സംയുക്തമായി സംഘടിപ്പിക്കുന്ന തിരുവോണം 26 സെപ്റ്റംബർ അഞ്ചിന് വിവിധ പരിപാടികളോടെ ആഘോഷിക്കും. ശനിയാഴ്ച്ച രാവിലെ 11 മുതൽ വൈകുന്നേരം ആറു മണിവരെയാണ് ആഘോഷം. വേദി ഡീൻസ്‌ഗ്രെയ്ഞ്ച് കിൽ ഒ ദ ഗ്രെയ്ഞ്ച് എൻ.എസ് (എ94എക്‌സ്225).

കലാസാംസ്‌കാരിക പരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അലാന മേരി (0892373094), ആർലിനി സന്തോഷ് (0894026126) എന്നിവരുടെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾ tinyurl.com/misdonam26 എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

Content Highlights: Onam 2026 celebration organized by Malayalis in South Dublin and Social Space Ireland., Scheduled for Saturday, September 5, from 11:00 AM to 6:00 PM., Venue: Deansgrange, Kill O' The Grange N.S. (A94X225)., Cultural program registration open through Alana Mary and Arliny Santhosh.