ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ എസ്.ഐ.എസ്. കാര്‍ണിവലും പേരന്റ്സ് ഫെസ്റ്റും ആഘോഷിച്ചു

ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ (എസ്.ഐ.എസ്.) എസ്.ഐ.എസ്. കാര്‍ണിവല്‍ 2025-ഉം പേരന്റ്സ് ഫെസ്റ്റും വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, അധ്യാപകര്‍ തുടങ്ങി ഒട്ടേറെ പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു.

അലി യൂസഫ് അല്‍-തമീമി, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സീനിയര്‍ എജ്യുക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് ഡോ.ഒസാമ അബാബ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് റഷീദ് അഹമ്മദ്, മാനേജിംഗ് ഡയറക്ടര്‍ കെ.സി. അബ്ദുള്‍ ലത്തീഫ്, പ്രിന്‍സിപ്പല്‍ റഫീഖ് റഹീം എന്നിവരുള്‍പ്പെടുന്ന സ്‌കൂള്‍ നേതൃത്വത്തെ അഭിനന്ദിച്ചു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്‌മാന്‍, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്യൂണിറ്റി പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ ആര്‍.എസ്. ഉള്‍പ്പെടെയുള്ള പ്രമുഖ സാമൂഹിക നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.

അക്കാദമിക്, കായികം, പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആദരിച്ചു. വര്‍ണ്ണാഭമായ കലാപ്രകടനങ്ങള്‍, ആകര്‍ഷകമായ സ്റ്റാളുകള്‍, സംവേദനാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയും പരിപാടിയുടെ ഭാഗമായി. കാമ്പസില്‍ ഒരുക്കിയ 40 പ്രത്യേക തീം സ്റ്റാളുകള്‍ സര്‍ഗ്ഗാത്മകതയും സഹകരണവും ആഗോള രുചികളും സമന്വയിപ്പിച്ച് എല്ലാവര്‍ക്കും മറക്കാനാവാത്ത കാര്‍ണിവല്‍ അനുഭവം നല്‍കി.

രക്ഷാകര്‍ത്താക്കള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചപ. ചീഫ് കണ്‍വീനര്‍ ഷാനവാസ് മജീദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ.എസ്. എ.പി.ടി. രക്ഷാകര്‍തൃ ഫെസ്റ്റിന്റെ ഏകോപനത്തിലും സ്‌കൂള്‍ സമൂഹത്തില്‍ കുടുംബ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

എസ്.ഐ.എസ്. കാര്‍ണിവല്‍ 2025-ന്റെ മഹത്തായ വിജയത്തിനായി ആവേശത്തോടെ പിന്തുണ നല്‍കിയ എല്ലാ വിശിഷ്ട വ്യക്തികള്‍ക്കും സംഘാടകര്‍ക്കും അധ്യാപകര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കും കോര്‍ഡിനേറ്റര്‍മാര്‍ക്കും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂള്‍ അധികൃതര്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു.

Content Highlights: Shantiniketan Indian School Celebrates Grand SIS Carnival & Parents