ഡാലസിൽ മലയാളി വിദ്യാർത്ഥിനിയുടെ ഭരതനാട്യം

ഡാലസ്: അമേരിക്കയിലെ ഡാലസിൽ മലയാളി കൗമാരക്കാരി വിദ്യാർഥിനിയുടെ ഉജ്ജ്വലമായ ഭരതനാട്യം പ്രകടനം. ഇക്കഴിഞ്ഞ 12ആം ക്ലാസ്സിലും ഡാലസ് ഫ്രിസ്‌ക്കോ പാന്ദർ ക്രീക്ക് ഹയർ സെക്കന്ററി സ്കൂളിൽ ഒന്നാമതായി പാസ്സായി ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവേനിയയിൽ മെഡിസിന് അഡ്മിഷൻ ലഭിച്ചിരിക്കുന്ന 18 കാരിയായ സാൻവി വിനോദ് സാമ്പ്രദായ

നൃത്ത കലാലയത്തിൽ ആണ് കഴിഞ്ഞ 12 വർഷമായി നൃത്തം അഭ്യസിച്ചത്. കലാക്ഷേത്രയിലെ ഗൗരി രാമസ്വാമിയുടെ കീഴിലാണ് നൃത്തം അഭ്യസിച്ചത്. ഡാലസിലെ ഗാർലൻഡ് പ്ലാസ തിയേറ്ററിൽ വച്ചായിരുന്നു സാൻവിയുടെ ത്രില്ലിങ് ഭരതനാട്യ പ്രകടനം. ഗണേശ പഞ്ചരത്നം, മോഹന രാഗത്തിൽ ഉള്ള വർണം, നൃത്ത രൂപത്തിൽ "കേരളം, കേരളം" (മലയാളികൾക്കായി), തില്ലാന, ഗുരു അഷ്ടകം എല്ലാം നോൺ-സ്റ്റോപ്പായി സാൻവി അവതരിപ്പിച്ചു. അമേരിക്കയിലെ ഈ ഭാഗത്തെ മലയാളി സമൂഹം സാൻവിയുടെ ഭാരതനാട്യം കാണാനതിയിരുന്നു. ഗുരു ഗൗരി രാമസ്വാമി പ്രത്യേക മെഡൽ നൽകി സാൻവിയെ അഭിനന്ദിച്ചു. പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചു പറ്റിയ സാൻവി തന്റെ മെഡിസിൻ പഠനതിനിടയിലും അമേരിക്കയിലെ ഐ.വി.ലീഗ് യൂണിവേഴ്സിറ്റിയിലെ കലാസാസ്‌ക്കാരിക വിഭാഗത്തിൽ ചേർന്ന് നൃത്തം തുടരാനാണ് പ്ലാൻ. ഡാലസിലെ ക്യാപിറ്റൽ വൺ ബാങ്കിങ്ങിൽ വൈസ് പ്രസിഡന്റ്‌ ആയ വിനോദിന്റെയും വെൽസ് ഫാർഗോ ബാങ്കിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ സ്വപ്ന ചന്ദ്രമോഹന്റെയും പുത്രിയായ സാൻവി ഹൈദരാബാദ് മാതൃഭൂമി ലേഖകനായിരുന്ന സീനിയർ ജേർണലിസ്റ്റ് സി. ജി. ചന്ദ്രമോഹന്റെയും ആശയുടെയും കൊച്ചു മകളാണ്.

Content Highlights: Sanvi Vinod performed a non-stop Bharatanatyam recital at Garland Plaza Theatre., Trained for 12 years under Guru Gowri Ramaswamy of Kalakshetra., Academic excellence: Graduated top of her class at Panther Creek High School., Future plans: Pursuing medicine at the University of Pennsylvania while continuing dance.