സൗദിയിലെ മാസ്റ്റർ മൈൻഡ് മെഗാ ക്വിസ് 2025: റിയാദ് മോഡേൺ സ്കൂൾ ജേതാക്കൾ

സൗദിയിലെ ടി.പി.എം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് സംഘടിപ്പിച്ച മാസ്റ്റര്‍ മൈന്‍ഡ് രണ്ടായിരത്തി ഇരുപത്തി അഞ്ച് ഇന്റര്‍ സ്‌കൂള്‍ മെഗാ ക്വിസില്‍ റിയാദ് മോഡേണ്‍ സ്‌കൂള്‍ ജേതാക്കളായി. റിയാദില്‍ വെച്ച് നടന്ന പരിപാടിയില്‍ സീനിയര്‍ ജൂനിയര്‍ വിഭാഗങ്ങളില്‍ മോഡേണ്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ അല്‍മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ദമാം രണ്ടാം സ്ഥാനവും ഹുദ അല്‍ നൂര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അല്‍ ഹസ മൂന്നാം സ്ഥാനവും നേടി. അറിവുകള്‍ മാറ്റുരക്കപ്പെടുമ്പോഴേ വിദ്യാര്‍ത്ഥികളില്‍ അവയ്ക്ക് ഏറെ തിളക്കവും സ്ഥായീഭാവവും കൈവരിക്കാന്‍ ആവൂവെന്ന് പ്രോഗ്രാം ഉദ്ഘാടനം ചെയ്ത ടി.പി.എം ഗ്രൂപ്പ് എംഡി ഡോ. ടി.പി മുഹമ്മദ് കുട്ടികളെ ബോധിപ്പിച്ചു. മോഡേണ്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ.അബ്ദുല്‍ അസീസ്, അല്‍മുന പ്രിന്‍സിപ്പാള്‍ നൗഫല്‍ ഹുദാ അന്നൂര്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഖാദര്‍ അഡ്മിന്‍ മാനേജര്‍ അബ്ദുല്‍ അസീസ് അല്‍ മുന ഹെഡ്മാസ്റ്റര്‍ പ്രദീപ് ഹുദ അല്‍ നൂര്‍ ഹെഡ് മാസ്റ്റര്‍ ഷാഹിദ ബീഗം മോഡേണ്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുല്‍ സലീം ഗേള്‍സ് സെക് ഷന്‍ കോഡിനേറ്റര്‍ സമീന തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഇന്ത്യന്‍ എംബസി മീഡിയാ കോഡിനേറ്റര്‍ സജിന്‍ നിഷാന്‍ ആയിരുന്നു ക്വിസ് മാസ്റ്റര്‍. ഡോ.ടി.പി മുഹമ്മദ് വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Content Highlights: Mastermind 2025 Mega Quiz