പ്രൊഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സിന് നവനേതൃത്വം

.
.

ബര്‍മിങ്ഹാം: യുകെയിലെ ഇന്ത്യന്‍ റേഡിയോഗ്രാഫര്‍മാരുടെ പ്രൊഫഷണല്‍ കൂട്ടായ്മയായ പ്രൊഫഷണല്‍ അലയന്‍സ് ഓഫ് ഇന്ത്യന്‍ റേഡിയോഗ്രാഫേഴ്‌സ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ ഇന്റര്‍നാഷണല്‍ റേഡിയോഗ്രാഫേഴ്‌സ് കോണ്‍ഫറന്‍സിലാണ് (IRC2025) ഔദ്യോഗികമായി പ്രഖ്യാപിച്ചത്. പുതിയ ദേശീയ ഓഫീസ് ഭാരവാഹികളായി രാജേഷ് കേശവന്‍ (ചെയര്‍മാന്‍), ബോസ്‌കോ ആന്റണി (വൈസ് ചെയര്‍മാന്‍ & കോര്‍പ്പറേറ്റ് റിലേഷന്‍സ് ഡയറക്ടര്‍) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വിഭാഗം നേതൃത്വത്തിലേക്ക് അഫ്രാ സുല്‍ഫിക്കര്‍ (ചെയര്‍പഴ്‌സണ്‍), ശില്‍പ ദുബെ (ഡെപ്യൂട്ടി ചെയര്‍പഴ്‌സണ്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഓപ്പറേഷന്‍സ് & വെല്‍ഫെയര്‍ ഡയറക്ടറായി ഏബ്രഹാം ചെറിയകാവില്‍ കോശിയും, ഡെപ്യൂട്ടി ഡയറക്ടറായി പവന്‍കുമാര്‍ ഹരീഷും ചുമതലയേല്‍ക്കും. പ്രൊഫഷനല്‍ ഡെവലപ്മെന്റ് & എജ്യുക്കേഷന്‍ ഡയറക്ടറായി നോയല്‍ മാത്യുവും, ഡെപ്യൂട്ടി ഡയറക്ടറായി പാര്‍ഥജ്യോതി ദാസും പ്രവര്‍ത്തിക്കും. കമ്മ്യൂണിക്കേഷന്‍സ് & ഔട്ട്റീച്ച് ഡയറക്ടറായി സൂരജ് റാഹിലയും, ഡെപ്യൂട്ടി ഡയറക്ടറായി ശ്രീനാഥ് ശ്രീകുമാറും ഫിനാന്‍ഷ്യല്‍ ഓപ്പറേഷന്‍സ് ഡയറക്ടറായി ബെറ്റി സാറാ അബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു.

ഷെയേര്‍ഡ് ഡിസിഷന്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി അഖില്‍ സുധന്‍, സാഗീര്‍ മുല്ലങ്ങല്‍, ബില്‍ഗ ബാബു, മനു ജോണ്‍, അരുണ്‍ പി.വി., വിനോദ് തോമസ്, സെയ്ഫുദ്ദീന്‍ ചുണ്ടിയന്‍ മൂച്ചി, പ്രതീക് കുമാര്‍ എം.പി., വര്‍ഷിണി ശേഖര്‍, ഷീബാ മോള്‍ കൊച്ചുചാക്കോ, ബാല സെല്‍വകുമാര്‍ സാംബസിവം, ശില്‍പ സിങ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. അടുത്ത വര്‍ഷം നടക്കുന്ന ഇന്റര്‍നാഷണല്‍ റേഡിയോഗ്രാഫേഴ്‌സ് കോണ്‍ഫറന്‍സ് (IRC2026) ഓര്‍ഗനൈസിങ് കമ്മിറ്റിയുടെ ചെയര്‍മാനായി പ്രസാദ് വഡ്ഡേയും, വൈസ് ചെയര്‍മാനായി ഉഗിലേഷ് ടി.ടിയെയും തിരഞ്ഞെടുത്തു. മറ്റ് സംഘാംഗങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ചെയര്‍മാന്‍ രാജേഷ് കേശവന്‍ അറിയിച്ചു

വാര്‍ത്തയും ഫോട്ടോയും : അനില്‍ ഹരി

Content Highlights: professional alliance of indian radiographers association