ഹ്യൂസ്റ്റനില്‍ ഓശാന ഞായര്‍ ഭക്തിനിര്‍ഭരമായി

ഹ്യൂസ്റ്റണ്‍: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തില്‍ വിശുദ്ധ വാര കര്‍മങ്ങള്‍ക്ക് തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാര്‍ത്ഥന നിര്‍ഭരമായി പങ്കു ചേര്‍ന്നു.
വികാരി ഫാ.എബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ.ജോഷി വലിയവീട്ടില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ തിരുകര്‍മ്മങ്ങള്‍ നടത്തപ്പെട്ടു . കുരുത്തോല വിതരണവും വിശുദ്ധ കുര്‍ബാനയും, മലയാളത്തിലും, യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഇംഗ്ലീഷിലും നടത്തപ്പെട്ടു. പ്രാര്‍ഥനാനിര്‍ഭരമായ കുരുത്തോല പ്രദക്ഷിണവും ഉണ്ടായിരുന്നു.
ഭക്തിനിര്‍ഭരമായ ചടങ്ങുകള്‍ക്ക് എസ്.ജെ.സി. സിസ്റ്റേഴ്സ്, കൈക്കാരന്മാര്, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, അള്‍ത്താര ശുശ്രൂഷികള്‍, ഗായകസംഘം എന്നിവര്‍ സജീവമായി നേതൃത്വം നല്കി.
വാര്‍ത്തയും ഫോട്ടോയും : ബിബി തെക്കനാട്ട്
Content Highlights: palm sunday