ജൂലിയന്‍സ് ടൗണ്‍ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

#ലിപ്സണ്‍ ഫിലിപ്പ്

ഡബ്ലിന്‍: കൗണ്ടി മീത്തിലെ ജൂലിയന്‍സ് ടൗണ്‍ സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ (A92 VR02) പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 7,8 തീയതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

നവംബര്‍ 7 ന് വെള്ളിയാഴ്ച്ച വൈകീട്ട് 6 മണിക്ക് പെരുന്നാള്‍ കൊടിയേറ്റ്. 6.15 ന് സന്ധ്യാ നമസ്‌കാരം. 7.00 ന് പെരുന്നാള്‍ സന്ദേശം. 7.15 ന് പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്, പിതൃസ്മൃതി (വാങ്ങിപ്പോയവര്‍ക്ക് വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന).

നവംബര്‍ 8 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥന. 9.45 ന് വിശുദ്ധ കുര്‍ബാന. 11.15 പെരുന്നാള്‍ സന്ദേശം. 11.30 ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം, ആശീര്‍വാദം, കൈമുത്ത്. ഉച്ചയ്ക്ക് 12.00 ന് ദശാംശ സമര്‍പ്പണം. ആദ്യഫല ലേലം. 12.30 ന് നേര്‍ച്ച വിളമ്പ്, 12.45 ന് കുടുംബ സംഗമം, സ്നേഹ വിരുന്ന്, പെരുന്നാള്‍ കൊടിയിറക്ക്.

പെരുന്നാളിന്റെ ചടങ്ങുകളിലേക്ക് എല്ലാ വിശ്വാസികളെയും വികാരി ഫാ.എല്‍ദോസ് ബാബുവും ട്രസ്റ്റി തോമസ് എം ഡേവിഡും സെക്രട്ടറി ബ്ലെസന്‍ എം ചാണ്ടിയും സ്വാഗതം ചെയ്തു.

Content Highlights: Ormaperunnal