ഒമാന്‍ മലപ്പുറം ജില്ല അസോസിയേഷന്‍ പ്രഥമ കമ്മിറ്റി നിലവില്‍ വന്നു

മസ്‌കറ്റ്: ഒമാന്‍ മലപ്പുറം ജില്ലാ അസോസിയേഷന്‍ പ്രഥമ കമ്മിറ്റി നിലവില്‍ വന്നു. വെള്ളിയാഴ്ച ഗുബ്ര ബീച്ചില്‍ ചേര്‍ന്ന ജനറല്‍ ബോഡി മീറ്റിംഗില്‍ വെച്ച് പ്രസിഡന്റായി ശിഹാബ് കോട്ടക്കലിനെയും ജനറല്‍ സെക്രട്ടറിയായി നിയാസ് പുല്‍പ്പാടനെയും, ട്രഷററായി ഷമീര്‍ കൊടക്കാടനെയും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ഹബീബ് റഹ്‌മാന്‍, മുബഷിര്‍ കോട്ടക്കല്‍ എന്നിവരെയും സെക്രട്ടറിമാരായി അന്‍വര്‍ സാദത്തിനെയും അലവി പാറമ്മലിനെയും തിരഞ്ഞെടുത്തു. മുഖ്യരക്ഷാധികാരി ബാലകൃഷ്ണന്‍ വലിയാട്ട് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അഡ്വേഴ്‌സറി അംഗങ്ങളായി അഡ്വക്കേറ്റ് ഗിരീഷ്, റഹീം വറ്റല്ലൂര്‍, ബാലകൃഷ്ണന്‍ വലിയാട്ട് എന്നിവരെയും സമിതി നിയോഗിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി സാമൂഹ്യ സേവന മേഖലകളില്‍ വിവിധങ്ങളായ പരിപാടികള്‍ നടത്തി ശ്രദ്ധേയമായ മലപ്പുറം കൂട്ടായ്മക്ക് പുതിയ കമ്മിറ്റി കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ ഊര്‍ജ്ജം നല്‍കുമെന്ന് ബാലകൃഷ്ണന്‍ പറഞ്ഞു. മെംബര്‍മാര്‍ക്കെല്ലാവര്‍ക്കും പ്രിവിലേജ് കാര്‍ഡ്, ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ്, മെഗാ മത സൗഹാര്‍ദ ഇഫ്താര്‍ സംഗമം, ഫാമിലി ക്യാമ്പിങ്, ഒരുമിച്ചിരിക്കാം, ഒരായിരം കഥകള്‍ പറയാം, ഹെല്‍ത്ത് ക്യാമ്പ്, ലീഗല്‍ സപ്പോര്‍ട്ട് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ തുടരാനും വിഷാദ രോഗങ്ങള്‍, ജീവിത ശൈലി രോഗങ്ങള്‍ എന്നിവക്ക് പരിഹാരം കാണാന്‍ ഡോക്ടര്‍മാര്‍ അടങ്ങിയ വിദഗ്ദ്ധ സംഘത്തെവെച്ചുള്ള ക്യാമ്പുകള്‍ നടത്താനും യോഗം തീരുമാനിച്ചു.

Content Highlights: Oman Malappuram District Association Formally Established with New Committee