ഫിലിപ്പ് ഫ്രാൻസിസ് | ചരമം

എമേഴ്സൻ, ന്യൂജേഴ്സി: പാലാ മെരിലാൻഡ് സ്വദേശി ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്സിയിലെ എമേഴ്സണിൽ അന്തരിച്ചു. ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യൂജേഴ്സി), ഡോൺ (ഓസ്ട്രേലിയ), മരുമക്കൾ: ബിന്ദു, റീനി, സിമി.
പൊതുദർശനം: ഫെബ്രുവരി 17 ന് ചൊവ്വാഴ്ച വൈകീട്ട് 4 മണി മുതൽ 7 മണി വരെ റോക്ലാൻഡ് വെസ്ലി ഹിൽസ് ഹോളി ഫാമിലി സീറോ-മലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952).
സംസ്‌കാര ശുശ്രൂഷ: ഫെബ്രുവരി 18 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഹോളി ഫാമിലി സീറോ-മലബാർ കത്തോലിക്കാ പള്ളിയിൽ, തുടർന്ന് സംസ്‌കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952).
Content Highlights: NRI Obituary